‘ആരതി പൊടി പറഞ്ഞത് കേട്ട് സന്തോഷമായി; ഫോട്ടോഷൂട്ടിനു വിളിച്ചാൽ പോകും’: രേണു സുധി

രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് ആരതി പറഞ്ഞിരുന്നു

‘ആരതി പൊടി പറഞ്ഞത് കേട്ട് സന്തോഷമായി; ഫോട്ടോഷൂട്ടിനു വിളിച്ചാൽ പോകും’: രേണു സുധി
‘ആരതി പൊടി പറഞ്ഞത് കേട്ട് സന്തോഷമായി; ഫോട്ടോഷൂട്ടിനു വിളിച്ചാൽ പോകും’: രേണു സുധി

മൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് രേണു സുധി. രേണു നടത്തുന്ന ഫോട്ടോഷൂട്ടിന്റെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനങ്ങൾ നേരിടുന്നത്. രേണുവിന് പിന്തുണയുമായി ഇൻഫ്ലുൻസറും സംരംഭകയുമായ ആരതി പൊടിയും രംഗത്തെത്തിയിരുന്നു.

രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് ആരതി പറഞ്ഞിരുന്നു. ഭർത്താവും മുൻ ബിഗ്ബോസ് താരവുമായ റോബിൻ രാധാകൃഷ്ണനും ആരതിയെ പിന്തുണച്ചിരുന്നു. ഇപ്പോളിതാ ആരതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു.

Also Read: പണിയിലെ വില്ലന്മാരെ പുകഴ്ത്തി കമൽഹാസൻ; പങ്കുവെച്ച് ജുനൈസ്

എന്റെ ഇഷ്ടത്തിന് എന്നെ ജീവിക്കാൻ അനുവദിക്കുക എന്നു പറയുന്നത് കേട്ടിട്ട് എനിക്ക് സന്തോഷമായി. രേണു സുധിയെ തനിക്ക് ഇഷ്ടമാണെന്ന് ആരതി തുറന്നു പറയുന്നുണ്ട്. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് റോബിൻ സാറും പറയുന്നുണ്ട്. എന്നെ വിളിച്ചാൽ ഞാൻ ഉറപ്പായും പോയി ചെയ്തിരിക്കും. ഞാൻ ആരതിക്ക് മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് മറുപടിയും നൽകിയിട്ടുണ്ട്‘, രേണു സുധി പറഞ്ഞു.

Share Email
Top