പനാജി: ഐ ലീഗിൽ ഗോകുലം കേരള എഫ്.സി ഡെംപോ എസ്.സിക്കെതിരെ ഇന്ന് കളത്തിലിറങ്ങും. ഫട്ടോർഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹി എഫ്.സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം കേരള എഫ്.സി ഇറങ്ങുന്നത്.
സീസണിൽ ഏഴു മത്സരം പൂർത്തിയായപ്പോൾ രണ്ട് ജയം, നാലു സമനില, ഒരു തോൽവി എന്നിവ ഉൾപ്പെടെ 10 പോയന്റുമായി ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്താണ്. ഏഴ് മത്സരത്തിൽ നിന്ന് പത്ത് പോയന്റ് നേടി ഡംപോ ഏഴാം സ്ഥാനത്തുമുണ്ട്.
Also Read: അവനോട് പറയൂ, പാകിസ്ഥാനെതിരെ ഒരു മത്സരം ഉണ്ടെന്ന്, അവന് ഫോമിലെത്തും’; കോലിയെ പിന്തുണച്ച് അക്തര്‍
‘അവസാന മത്സരത്തിലെ വിജയം ടീമിന് മികച്ച ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇതുവരെ ഉണ്ടായിരുന്ന ഗോൾക്ഷാമം മാറിയതോടെ ടീം മാനസികമായും കായികമായും ശക്തി ആർജിച്ചെടുത്തു. ഇന്നത്തെ മത്സരത്തിലും അത് പുറത്തെടുക്കാൻ കഴിയും’- മുഖ്യ പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.