സഞ്ജുന്റെ ബാറ്റിംഗ് ഞാനേറെ ആസ്വദിക്കുന്നു; അഭിഷേക് ശർമ

സഞ്ജു 26 റൺസ് നേടിയപ്പോൾ അഭിഷേക് 33 പന്തിൽ 79 റൺസ് നേടി

സഞ്ജുന്റെ ബാറ്റിംഗ് ഞാനേറെ ആസ്വദിക്കുന്നു; അഭിഷേക് ശർമ
സഞ്ജുന്റെ ബാറ്റിംഗ് ഞാനേറെ ആസ്വദിക്കുന്നു; അഭിഷേക് ശർമ

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയുമായിരുന്നു കളിയിലെ താരങ്ങൾ. സഞ്ജു തുടക്കമിട്ട വെടിക്കെട്ട് അഭിഷേക് ശർമ പൂർത്തിയാക്കിയപ്പോൾ ഇന്ത്യയുടെ ജയം അനായാസമായി. സഞ്ജു 26 റൺസ് നേടിയപ്പോൾ അഭിഷേക് 33 പന്തിൽ 79 റൺസ് നേടി.

ഇപ്പോഴിതാ സഞ്ജു സാംസണെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക് ശർമ. സഞ്ജു മറുവശത്ത് ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ സമയം ക്രീസിൽ നിലയുറപ്പിക്കാൻ തനിക്ക് സാദിക്കുന്നുവെന്നും അത് കൂടുതൽ ആത്‌മവിശ്വാസം നൽകുന്നുവെന്നും അഭിഷേക് പറഞ്ഞു. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ഞാൻ അത് ഏറെ ആസ്വദിക്കാറുണ്ടെന്നും ഏറ്റവും അടുത്ത് നിന്ന് അത് ആസ്വദിക്കാൻ പറ്റുന്നതിൽ സന്തോഷമുണ്ടെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

Also Read: ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ; ഡിയേഗോ മൗറീഷ്യയ്‌ക്ക് ഇരട്ടഗോൾ

മത്സരത്തിൽ 16 പന്തില്‍ നിന്ന് 19 റണ്‍സ് കണ്ടെത്തിയ തിലക് വര്‍മയും നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. ഈ മാസം 25 നാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ രണ്ടാം മത്സരം. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Share Email
Top