തോല്‍വി തുടര്‍ന്ന് ചെന്നൈ; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം

ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്.

തോല്‍വി തുടര്‍ന്ന് ചെന്നൈ; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം
തോല്‍വി തുടര്‍ന്ന് ചെന്നൈ; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഹൈദരാബാദിന്റെ സീസണിലെ മൂന്നാം ജയമാണിത്. ചെന്നൈയുടെ ഏഴാം തോല്‍വിയും. 44 റണ്‍സെടുത്ത ഇഷാന്‍ കിഷാനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

Also Read: പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് സംപ്രേക്ഷണത്തിന് വിലക്ക്

ചെന്നൈ ഉയര്‍ത്തിയ 20 ഓവറില്‍ 154 റണ്‍സ് വിജയലഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന് വേണ്ടി ഇഷാന്‍ കിഷന്‍ 34 പന്തില്‍ നിന്ന് 44 റണ്‍സ് നേടി.നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയില്‍ 25 പന്തില്‍ 42 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രേവിസായിരുന്നു ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു. ഹൈദരാബാദിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റ് നേടി. നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നേട്ടം.

Share Email
Top