അല്ലു അര്‍ജുന്റെ ആരാധകര്‍ക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി

അല്ലു അര്‍ജുന്റെ ആരാധകര്‍ക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്
അല്ലു അര്‍ജുന്റെ ആരാധകര്‍ക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്

ഹൈദരാബാദ്: അല്ലു അര്‍ജുന്റെ ആരാധകര്‍ക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. ഹൈദരാബാദ് സ്വദേശിയായ രാജ്കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈദരബാദ് പൊലീസ് കേസെടുത്തത്. അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു അധിക്ഷേപ പോസ്റ്റുകള്‍.

Also Read: പുഷ്പ 2 റിലീസ്; ചികിത്സയിൽ കഴിയുന്ന ഒൻപതുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

അതേ സമയം, പുഷ്പ-2 റിലീസിംഗ് ദിനത്തിലെ തിരക്കിനിടെ പരിക്കേറ്റ 9 വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു. കുട്ടി വെന്‍്രറിലേറ്ററില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Share Email
Top