CMDRF

ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വില കുറയും

മാസങ്ങൾക്ക് മുൻപാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി ഉത്തരവിറക്കിയത്

ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വില കുറയും
ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വില കുറയും

ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നൽകാൻ കർണാടക സർക്കാർ. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കൂടാതെ ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് സബ്‌സിഡിയും നൽകും.ക്ലീന്‍ ഫ്യുവല്‍ ടെക്‌നോളജി പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സില്‍ ഇളവ് നല്‍കുന്ന കാര്യത്തിന് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മാസങ്ങൾക്ക് മുൻപാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി ഉത്തരവിറക്കിയത്. ക്ലീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിന് വാഹന നിര്‍മാതാക്കളെ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സബ്‌സിഡി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ സര്‍ക്കാരുകള്‍ നല്‍കുന്നുണ്ടെങ്കിലും ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കര്‍ണാടക. ഇന്ത്യയിലെ വാഹന വിപണിയില്‍ മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട കാര്‍സ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഹൈബ്രിഡ് വാഹനങ്ങള്‍ എത്തിക്കുന്നത്. ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളെ അപേക്ഷിച്ച മലിനീകരണം കുറഞ്ഞ വാഹനങ്ങളാണ് ഹൈബ്രിഡ് മോഡലുകള്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ എതിര്‍ക്കുന്നുണ്ട്.

ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇന്ത്യയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ വേഗം കുറയ്ക്കുമെന്നാണ് ഇത്തരം വാഹന നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കര്‍ണാടക. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ അത്തരം വാഹനങ്ങളിലേക്കും തിരിയുമെന്നാണ് റിപ്പോർട്ടുകൾ.

കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് 25 ലക്ഷത്തില്‍ താഴെ വിലയുള്ള ഹൈബ്രിഡ് വാഹനങ്ങളുടെ റോഡ് ടാക്‌സ് 18 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഇളവുകള്‍ സ്‌ട്രോങ് ഹൈബ്രിഡ് കാറുകള്‍ക്ക് മാത്രമായിരിക്കും ലഭിക്കുകയെന്നും മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ക്ക് ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ ഇളവ് മാരുതി സുസുക്കി ഗ്രാന്റ് വിത്താര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട സിറ്റി ഹൈബ്രിഡ് പോലുള്ള വാഹനങ്ങളുടെ വിലയില്‍ പ്രതിഫലിക്കും.

Top