ഹഷ് മണി കേസ്; ഡോണൾഡ് ട്രംപിന് ‘പ്രത്യേക ശിക്ഷ’

ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ അമേരിക്കൻ നിയുക്ത പ്രസിഡന്റാണ് ട്രംപ്

ഹഷ് മണി കേസ്; ഡോണൾഡ് ട്രംപിന് ‘പ്രത്യേക ശിക്ഷ’
ഹഷ് മണി കേസ്; ഡോണൾഡ് ട്രംപിന് ‘പ്രത്യേക ശിക്ഷ’

വാഷിങ്ടൺ: ഹഷ്-മണി കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ‘പ്രത്യേക ശിക്ഷ’ ലഭിച്ചേക്കും. എന്നാൽ, ഈ ശിക്ഷ ട്രംപിനെ കുറ്റവാളിയാക്കുമെങ്കിലും നിയമപരമായ വിധിയല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകില്ലെന്നാണ് സൂചന.

നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് ജഡ്ജി ജുവാൻ മെർച്ചൻ സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷൻ മേൽനോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മെർച്ചൻ പറഞ്ഞു. ഇതിനെ എതിർക്കുന്നില്ലെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് പ്രതികരിച്ചു. കേസിൽ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

Also Read: റഷ്യയ്‌ക്കെതിരെയുള്ള ബൈഡന്റെ ഉപരോധങ്ങള്‍ ട്രംപ് റദ്ദാക്കുമെന്ന ഭയത്തില്‍ യൂറോപ്യന്‍ യൂണിയന്‍

ജനുവരി 20 ന് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ട്രംപ്, ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ അമേരിക്കൻ നിയുക്ത പ്രസിഡന്റാണ്. 2016ലെ തിരഞ്ഞെടുപ്പ് തനിക്കനുകൂലമാക്കാനുള്ള ശ്രമത്തിൽ 34 വ്യാജ രേഖാ ആരോപണങ്ങൾ ആണ് ട്രംപിനെതിരെ ഉയർന്നത്.

നടി സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്ക് പണം നൽകിയെന്നതാണ് ഹഷ് മണി കേസ്. സ്റ്റോമി ഡാനിയൽസിന് 130,000 ഡോളർ നൽകിയത് ട്രംപ് മറച്ചുവെച്ചിരുന്നു. കൂടാതെ ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മെയ് 30 ന് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് നിയമപ്രകാരം, തടവോ പിഴയോ മേൽനോട്ടമോ ഇല്ലാതെ ചുമത്തപ്പെട്ട ഒരു ശിക്ഷയാണിത്. ഇതിനെ ന്യൂയോർക്കിലെ ‘ഇ’ ലെവൽ ക്രിമിനൽ കേസ് എന്നാണ് വിളിക്കുന്നത്.

Share Email
Top