16 വർഷമായി ഭർത്താവിന്റെ തടങ്കലിൽ; യുവതിയെ രക്ഷിച്ചു

16 വർഷമായി ഭർത്താവിന്റെ തടങ്കലിൽ; യുവതിയെ രക്ഷിച്ചു
16 വർഷമായി ഭർത്താവിന്റെ തടങ്കലിൽ; യുവതിയെ രക്ഷിച്ചു

ന്യൂഡൽഹി: 16 വർഷമായി ഭർത്താവിന്റെ കുടുംബം തടങ്കലിൽവെച്ച സ്ത്രീയെ രക്ഷിച്ചു. ഭോപ്പാലിലാണ് സംഭവം. രാണ സാഹു എന്ന സ്ത്രീയെയാണ് തടങ്കലിൽ നിന്നും രക്ഷിച്ചത്. 2006ലാണ് രാണുവിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് ശേഷം സ്വന്തം കുടുംബത്തെ കാണാൻ അനുമതിയുണ്ടായിരുന്നില്ല. രാണുവിന്റെ പിതാവ് കിഷൻ ലാൽ സാഹുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2006 മുതൽ 2008 വരെ ഭർത്താവ് മകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പിതാവിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മകനേയും മകളേയും രാണ സാഹുവിൽ നിന്നും വേർപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.പരാതിയെ തുടർന്ന് സന്നദ്ധ സംഘടനയുടെ സഹായത്തോടെ പൊലീസെത്തി രാണുവിനെ രക്ഷിക്കുകയായിരുന്നു. രാണുവിന്റെ അവസ്ഥ മോശമാണെന്ന അയൽക്കാർ അറിയിച്ചതിനെ തുടർന്ന് കിഷൻ ലാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: ഹരിയാണയിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും: ഭൂപീന്ദർ സിങ് ഹൂഡ

നിലവിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൂടുതൽ നടപടികൾ വൈകാതെയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Top