ഭാര്യയെ കൊന്ന് മൃതദേഹം ബാഗിലാക്കി ഒളിപ്പിച്ച ഭർത്താവ് 23 വർഷങ്ങൾക്ക് ശേഷം പിടിയിൽ

2002 ലാണ് പ്രതിയായ ഹനുമന്തപ്പ മൂന്നാം ഭാര്യയായ രേണുകമ്മയെ കൊലപ്പെടുത്തിയത്

ഭാര്യയെ കൊന്ന് മൃതദേഹം ബാഗിലാക്കി ഒളിപ്പിച്ച ഭർത്താവ് 23 വർഷങ്ങൾക്ക് ശേഷം പിടിയിൽ
ഭാര്യയെ കൊന്ന് മൃതദേഹം ബാഗിലാക്കി ഒളിപ്പിച്ച ഭർത്താവ് 23 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കർണാടക: ഭാര്യയെ കൊലപ്പെടുത്തി ബാഗിൽ ഒളിപ്പിച്ച കേസിൽ 23 വർഷങ്ങൾക്ക് ശേഷം പ്രതിയായ ഭർത്താവ് പിടിയിൽ. 2002 ലാണ് പ്രതിയായ ഹനുമന്തപ്പ മൂന്നാം ഭാര്യയായ രേണുകമ്മയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം, കൊപ്പലിൽ നിന്ന് ഏകദേശം 50-70 കിലോമീറ്റർ കിഴക്കായി ബല്ലാരി ജില്ലയിലെ കാംപ്ലിയിലേക്ക് ബസിൽ ഒരു ചാക്കിൽ കെട്ടി മൃതദേഹം കൊണ്ടുപോയിയിരുന്നു, പിന്നീട് പ്രതി ഇവിടെ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു .

സംഭവത്തിൽ ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണങ്ങൾ പോലീസ് തുടർന്നിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് 23 വർഷങ്ങൾക്ക് ശേഷമാണ് റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലെ ഹലധൽ എന്ന ഗ്രാമത്തിൽ നിന്ന് ഹനുമന്തപ്പ അറസ്റ്റിലായത്. അതേസമയം കർണാടകയിലുടനീളം ഒന്നിലധികം അധികാരപരിധികൾ ഉൾപ്പെടുന്നതാണ് കേസ്. കൊലപാതകം നടന്നത് കൊപ്പൽ ജില്ലയിലയിലാണെങ്കിലും മൃതദേഹം കിട്ടിയത് ബല്ലാരി ജില്ലയിൽ നിന്നാണ് എന്നാൽ 75 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത് റായ്ച്ചൂർ ജില്ലയിൽ നിന്നാണ് .

Share Email
Top