ടൊയോട്ട കാറുകൾക്ക് വമ്പൻ വിലക്കിഴിവ്; ലക്ഷങ്ങളുടെ ആനുകൂല്യങ്ങളുമായി വൻ ഓഫർ മേള

തങ്ങളുടെ ജനപ്രിയ മോഡലുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങി ഫ്ലാഗ്ഷിപ്പ് മോഡലായ ലാൻഡ് ക്രൂയിസർ 300 വരെയുള്ള വാഹനങ്ങൾക്ക് കമ്പനി മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ടൊയോട്ട കാറുകൾക്ക് വമ്പൻ വിലക്കിഴിവ്; ലക്ഷങ്ങളുടെ ആനുകൂല്യങ്ങളുമായി വൻ ഓഫർ മേള
ടൊയോട്ട കാറുകൾക്ക് വമ്പൻ വിലക്കിഴിവ്; ലക്ഷങ്ങളുടെ ആനുകൂല്യങ്ങളുമായി വൻ ഓഫർ മേള

ഉത്സവകാലം പ്രമാണിച്ച് പുതിയ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി വമ്പൻ ഓഫറുകളുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട. തങ്ങളുടെ ജനപ്രിയ മോഡലുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങി ഫ്ലാഗ്ഷിപ്പ് മോഡലായ ലാൻഡ് ക്രൂയിസർ 300 വരെയുള്ള വാഹനങ്ങൾക്ക് കമ്പനി മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ മാസത്തിൽ ലഭ്യമാകുന്ന ഈ ഓഫറുകൾ വഴി വേരിയന്റുകൾക്ക് അനുസരിച്ച് 10,000 രൂപ മുതൽ 13.38 ലക്ഷം രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാനാകും. ഡയറക്ട് ക്യാഷ് ഡിസ്‌കൗണ്ടുകൾക്ക് പുറമെ എക്‌സ്‌ചേഞ്ച് ബോണസ്, ഫിനാൻസ് ഓഫറുകൾ, സ്പെഷ്യൽ ആക്‌സസറി പാക്കേജുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഓഫർ മേള.

ജനപ്രിയ ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാൻസയ്ക്ക് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ പരമാവധി 70,000 രൂപ വരെ ആനുകൂല്യം ലഭിക്കും. കോംപാക്ട് എസ്‌യുവിയായ അർബൻ ക്രൂയിസർ ടൈസറിന് 45,000 രൂപ വരെയും ഹൈറൈഡറിന്റെ സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പിന് 1.25 ലക്ഷം രൂപ വരെയുമാണ് ഇളവുകൾ. കൂടാതെ റൂമിയൺ, ഹൈലക്സ് എന്നീ മോഡലുകൾക്കും ആകർഷകമായ ഓഫറുകൾ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

Also Read: ഉത്സവകാലത്ത് കാർ വാങ്ങുന്നവർക്ക് തിരിച്ചടി; സ്കോഡ കുഷാഖിന്റെ വില വർധിപ്പിച്ചു

ആഡംബര മോഡലുകളിലേക്ക് വരുമ്പോൾ ടൊയോട്ട കാമ്രിയുടെ എലഗന്റ് എഡിഷന് 3.27 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും സ്പ്രിന്റ് എഡിഷന് 2.77 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും സ്വന്തമാക്കാം. പ്രീമിയം എസ്‌യുവിയായ ടൊയോട്ട ലാൻഡ് ക്രൂയിസർ 300-ന്റെ 2025 സ്റ്റോക്കിനാണ് ഈ പട്ടികയിലെ ഏറ്റവും വലിയ ഓഫർ നൽകുന്നത്. 7 ലക്ഷം രൂപയുടെ സ്ട്രെയിറ്റ് ക്യാഷ് ഡിസ്‌കൗണ്ടും ഫിനാൻസ്-ആക്‌സസറി പാക്കേജുകളും അടക്കം മൊത്തം 13.37 ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ലാൻഡ് ക്രൂയിസറിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ടൊയോട്ട ഫോർച്യൂണർ നിയോഡ്രൈവിന് 59,000 രൂപ വരെയും ലെജൻഡറിന് 47,000 രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങളുണ്ട്. എന്നാൽ ഡീലർഷിപ്പുകൾ, സ്റ്റോക്ക് ലഭ്യത, പഴയ വാഹനങ്ങളുടെ എക്‌സ്‌ചേഞ്ച് നിബന്ധനകൾ എന്നിവ അനുസരിച്ച് ഓഫറുകളുടെ തുകയിൽ മാറ്റങ്ങൾ വരാവുന്നതാണ്. അതിനാൽ ബുക്കിംഗ് പൂർത്തിയാക്കുന്നതിന് മുൻപായി അടുത്തുള്ള ടൊയോട്ട അംഗീകൃത ഡീലർഷിപ്പ സന്ദർശിച്ച് കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

Share Email
Top