വാണിജ്യ എൽപിജിക്ക് വൻ വിലക്കുറവ്! 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 183 രൂപ; പുതിയ നിരക്കുകൾ ഇന്ന് മുതൽ

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയാണ് നേരത്തെ വാണിജ്യ എൽപിജി വിലയിൽ കുതിച്ചുചാട്ടമുണ്ടാക്കിയത്

വാണിജ്യ എൽപിജിക്ക് വൻ വിലക്കുറവ്! 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 183 രൂപ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
വാണിജ്യ എൽപിജിക്ക് വൻ വിലക്കുറവ്! 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 183 രൂപ; പുതിയ നിരക്കുകൾ ഇന്ന് മുതൽ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ്. 19 കിലോഗ്രാം വരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 183 രൂപയാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വിതരണ ശൃംഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായും നീക്കിയതോടെ വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.

വിലവർദ്ധനവിന് കാരണം പശ്ചിമേഷ്യൻ പ്രതിസന്ധി

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയാണ് നേരത്തെ വാണിജ്യ എൽപിജി വിലയിൽ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നടപടികൾ ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. പ്രധാനപ്പെട്ട ചരക്ക് പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും നീക്കം ഇറാൻ തടഞ്ഞത് വിതരണത്തെ സാരമായി ബാധിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില നാല് തവണയും, ഗാർഹിക സിലിണ്ടറുകളുടെ വില രണ്ട് തവണയും വർദ്ധിപ്പിച്ചത്. പെട്രോൾ, ഡീസൽ വിലയിലും ഇതേ തുടർന്ന് വലിയ വർദ്ധനവുണ്ടായിരുന്നു.

Also Read:മനസ്സുണ്ടായാൽ മതി, വീട്ടിലിരുന്ന് തുടങ്ങാം ഈ 5 ബിസിനസ്സുകൾ..!

പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല

വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചെങ്കിലും, പെട്രോൾ, ഡീസൽ വിലവർദ്ധനവ് പിൻവലിക്കുന്നത് സംബന്ധിച്ച് നിലവിൽ ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭ്യമല്ല.

Share Email
Top