ജൂലൈ മാസത്തിൽ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ തങ്ങളുടെ എസ്‌യുവി നിരയിൽ ആകർഷകമായ ഓഫറുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ജീപ്പ് ഉടമകൾക്ക് പ്രീമിയം സേവനങ്ങളുടെയും കസ്റ്റമർ കെയർ ആനുകൂല്യങ്ങളും വാഗ്‍ദാനം ചെയ്യുന്ന നിലവിലുള്ള ജീപ്പ് വേവ് ഓണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ ഓഫറുകൾ.
വാഹനത്തിന്റെ മോഡലും മറ്റും അനുസരിച്ച് 3.90 ലക്ഷം വരെ കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജീപ്പിന്‍റെ മൂന്ന് പ്രധാന മോഡലുകളായ കോംപസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നിവയിൽ ഉപഭോക്തൃ ഓഫറുകളും കോർപ്പറേറ്റ് കിഴിവുകളും സംയോജിപ്പിച്ച് വാഗ്ദാനം ചെയ്യുന്നു.
Also Read: വരുന്നൂ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് !
താൽപ്പര്യമുള്ള ഉപഭോക്താക്കൾ ഓഫർ വിശദാംശങ്ങൾക്ക് അടുത്തുള്ള ജീപ്പ് ഡീലർഷിപ്പുമായി ബന്ധപ്പെടുക. ജീപ്പ് മെറിഡിയനാണ് ഇപ്പോൾ ഡിസ്‌കൗണ്ട് പായ്ക്കിൽ മുന്നിൽ നിൽക്കുന്നത്. 3.90 ലക്ഷം വരെയുള്ള മൊത്തം ആനുകൂല്യങ്ങളുമായി ജീപ്പ് മെറിഡിയൻ വരുന്നു . ഇതിൽ 2.30 ലക്ഷം വരെയുള്ള നേരിട്ടുള്ള ഉപഭോക്തൃ ഓഫറും 1.30 ലക്ഷം വരെയുള്ള കോർപ്പറേറ്റ് കിഴിവും ഉൾപ്പെടുന്നു.
എസ്‌യുവിയായ കോമ്പസിനും ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്തൃ, കോർപ്പറേറ്റ് സ്‍കീമുകൾ സംയോജിപ്പിച്ച് വാങ്ങുന്നവർക്ക് ആകെ 2.80 ലക്ഷം വരെ കിഴിവ് ലഭിക്കും. കൂടാതെ, ഡോക്ടർമാരും ചില കോർപ്പറേറ്റ് ക്ലയന്റുകളും ഉൾപ്പെടെ തിരഞ്ഞെടുത്ത പ്രൊഫഷണലുകൾക്ക് 15,000 രൂപയുടെ അധിക ആനുകൂല്യം ലഭ്യമാണ്.






