സ്വർണ്ണവിലയിൽ വൻ ഇടിവ്! ഇന്നത്തെ നിരക്കറിയാം

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്

സ്വർണ്ണവിലയിൽ വൻ ഇടിവ്! ഇന്നത്തെ നിരക്കറിയാം
സ്വർണ്ണവിലയിൽ വൻ ഇടിവ്! ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുറവ് രേഖപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപയിലും, പവന് 1,520 രൂപ ഇടിഞ്ഞ് 1,07,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 35 രൂപ (പവന് 1,080 രൂപ) കൂടിയ സ്ഥാനത്താണ് ഇന്ന് വിപണിയിൽ വലിയ വിലക്കുറവുണ്ടായിരിക്കുന്നത്. എന്നാൽ ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും ചേരുന്നതോടെ വിലയിൽ മാറ്റം വരും. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 ഗ്രാമിന് 250 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Share Email
Top