ഇന്ത്യയിൽ ലെക്സസ് ആഡംബര കാറുകൾക്ക് വൻ ഡിമാൻഡ്; വിപണിയിൽ മുന്നേറ്റം

ലെക്സസിന്റെ വിൽപ്പനയിലെ ഏറ്റവും വലിയ താരം ലെക്സസ് ആർ‌എക്സ് ആണ്

ഇന്ത്യയിൽ ലെക്സസ് ആഡംബര കാറുകൾക്ക് വൻ ഡിമാൻഡ്; വിപണിയിൽ മുന്നേറ്റം
ഇന്ത്യയിൽ ലെക്സസ് ആഡംബര കാറുകൾക്ക് വൻ ഡിമാൻഡ്; വിപണിയിൽ മുന്നേറ്റം

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ ആഡംബര വിഭാഗമായ ലെക്സസ് ഇന്ത്യയിൽ മികച്ച വളർച്ച കൈവരിച്ചു. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേക്കാൾ കമ്പനി വളർച്ച രേഖപ്പെടുത്തി. പ്രധാനമായും എസ്.യു.വികളുടെ കരുത്തിലാണ് ഈ നേട്ടം. എൻ‌എക്സ്, ആർ‌എക്സ്, എൽ‌എക്സ് മോഡലുകളുടെ മികച്ച വിൽപ്പന കാരണം, 2025 സെപ്റ്റംബറിൽ മാത്രം കമ്പനി 58 ശതമാനത്തോളം വാർഷിക വളർച്ച രേഖപ്പെടുത്തി.

താരം ലെക്സസ് ആർ‌എക്സ്

ലെക്സസിന്റെ വിൽപ്പനയിലെ ഏറ്റവും വലിയ താരം ലെക്സസ് ആർ‌എക്സ് ആണ്.2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് ലെക്സസ് RX 18 ശതമാനം വളർച്ച നേടി. ഈ കുതിച്ചുചാട്ടം വ്യക്തമാക്കുന്നത് ഉപഭോക്താക്കൾ കൂടുതൽ ആഡംബരം, നൂതന സാങ്കേതികവിദ്യ, ഹൈബ്രിഡ് കാര്യക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രീമിയം എസ്.യുവികളിലേക്ക് മാറുന്നു എന്നതാണ്.

Also Read: സുരക്ഷാ മുന്നറിയിപ്പ്: ഒരു ലക്ഷത്തിലധികം എസ്‌യുവികൾ തിരിച്ചുവിളിച്ച് ഹ്യുണ്ടായി; കാരണം തീപിടുത്ത സാധ്യത

ഇന്ത്യയിലെ ആഡംബര എസ്‌യുവി വിഭാഗം ശക്തമായി വളരുകയാണെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന (മൾട്ടി പർപ്പസ്) കാറുകൾക്കുള്ള വർധിച്ച ഡിമാൻഡുമാണ് ഈ വിഭാഗത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. ലെക്സസ് ആർ‌എക്‌സ് നേടിയ 18 ശതമാനം വളർച്ച ഇന്ത്യൻ ഉപഭോക്താക്കൾക്ക് എസ്‌യുവികളോടുള്ള ആഴത്തിലുള്ള ബന്ധമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top