ആഗോള വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം; ജിദ്ദയെ ഇന്ത്യയുമായും ജിബൂട്ടിയുമായും ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു

സൗദി തുറമുഖ അതോറിറ്റിയായ 'മവാനി' ജിദ്ദ ഇസ്ലാമിക് തുറമുഖത്തുനിന്ന് ഇന്ത്യയിലേക്കും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലേക്കും പുതിയ കടൽമാർഗ്ഗ സർവീസ് ആരംഭിച്ചു

ആഗോള വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം; ജിദ്ദയെ ഇന്ത്യയുമായും ജിബൂട്ടിയുമായും ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു
ആഗോള വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം; ജിദ്ദയെ ഇന്ത്യയുമായും ജിബൂട്ടിയുമായും ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു

ജിദ്ദ: ആഗോള ലോജിസ്റ്റിക് മേഖലയിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ശക്തമാക്കിക്കൊണ്ട് സൗദി അറേബ്യ പുതിയ ചുവടുവെപ്പിലേക്ക്. സൗദി തുറമുഖ അതോറിറ്റിയായ ‘മവാനി’ ജിദ്ദ ഇസ്ലാമിക് തുറമുഖത്തുനിന്ന് ഇന്ത്യയിലേക്കും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലേക്കും പുതിയ കടൽമാർഗ്ഗ സർവീസ് ആരംഭിച്ചു. പ്രമുഖ ആഗോള ഷിപ്പിംഗ് കമ്പനിയായ ‘എമിറേറ്റ്‌സ് ഷിപ്പിംഗ് ലൈൻ’ ആണ് ഈ പുതിയ സർവീസിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഇന്ത്യയിലെയും ജിബൂട്ടിയിലെയും പ്രമുഖ തുറമുഖങ്ങളെ ജിദ്ദയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ സൗദി അറേബ്യയുടെ അന്താരാഷ്ട്ര വ്യാപാര ശൃംഖലയ്ക്ക് പുതിയൊരു ഊർജ്ജം കൈവരും. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിലൊന്നായ ഗുജറാത്തിലെ ‘മുന്ദ്ര’ തുറമുഖവുമായാണ് ഈ സർവീസ് വഴി ജിദ്ദയെ പ്രധാനമായും ബന്ധിപ്പിക്കുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ സുഗമമാക്കും.

Also Read: കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ്റെ ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് ജിസിസി രാജ്യങ്ങൾ; ശക്തമായ പിന്തുണയുമായി അറബ് ലോകം

പരമാവധി 2,144 ടി.ഇ.യു ചരക്ക് ശേഷിയുള്ള കപ്പലുകളാണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ചെങ്കടൽ മേഖലയിലെ ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും ഈ പുതിയ സംരംഭം വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സൗദി അറേബ്യയെ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ‘ദേശീയ ഗതാഗത-ലോജിസ്റ്റിക് തന്ത്രത്തിന്റെ’ ഭാഗമായാണ് ഈ നടപടി. രാജ്യത്തിന്റെ ആഗോള പ്രകടന സൂചികകളിലെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള ‘മവാനി’യുടെ ശ്രമങ്ങൾക്ക് ഈ പുതിയ ഷിപ്പിംഗ് സർവീസ് വൻ കരുത്താകും. സൗദിയിൽ നിന്നുള്ള ആഭ്യന്തര കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള വിപണിയിൽ രാജ്യത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഈ പുതിയ റൂട്ട് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Share Email
Top