ഡേറ്റിംഗ് ആപ്പിൽ ഹൃത്വിക് റോഷന്റെ പ്രൊഫൈലോ? സബ ആസാദുമായുള്ള ബന്ധത്തിൽ വീണ്ടും വിവാദം!

2024 സെപ്റ്റംബറിൽ ഈ ഡേറ്റിംഗ് ആപ്പിൽ ഹൃത്വിക്കിന്റെയും ആദിത്യ റോയ് കപൂറിന്റെയും പ്രൊഫൈലുകൾ താൻ കണ്ടതായി നടി ഉർവശി റൗട്ടേലയും അവകാശപ്പെട്ടിരുന്നു

ഡേറ്റിംഗ് ആപ്പിൽ ഹൃത്വിക് റോഷന്റെ പ്രൊഫൈലോ? സബ ആസാദുമായുള്ള ബന്ധത്തിൽ വീണ്ടും വിവാദം!
ഡേറ്റിംഗ് ആപ്പിൽ ഹൃത്വിക് റോഷന്റെ പ്രൊഫൈലോ? സബ ആസാദുമായുള്ള ബന്ധത്തിൽ വീണ്ടും വിവാദം!

ബോളിവുഡ് താരം ഹൃത്വിക് റോഷനും സബ ആസാദും തമ്മിലുള്ള ബന്ധം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. എക്സ്ക്ലൂസീവ് ഡേറ്റിംഗ് ആപ്പായ ‘റായ’യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ടാണ് പുതിയ ഊഹാപോഹങ്ങൾക്ക് കാരണമായിരിക്കുന്നത്. മുംബൈയിൽ താമസിക്കുന്ന നടൻ/നിർമ്മാതാവ്/സംരംഭകൻ എന്ന ബയോയോടുകൂടിയ ഹൃത്വിക്കിന്റെ ചിത്രവും പ്രായവും അടങ്ങിയ പ്രൊഫൈലാണ് റെഡ്ഡിറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്.

എന്നാൽ, ഈ അക്കൗണ്ട് യഥാർത്ഥത്തിൽ ഹൃത്വിക്കിന്റേതാണെന്നോ നിലവിൽ സജീവമാണെന്നോ യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവുമില്ല. മുൻപും സമാനമായ രീതിയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രൊഫൈൽ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പ്രചരിക്കുന്ന ഈ പുതിയ വാർത്തകളോട് ഹൃത്വികോ സബ ആസാദോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Also Read:ബോളിവുഡിൽ തഴയപ്പെട്ടു; ഒടുവിൽ പാൻ-ഇന്ത്യൻ സ്റ്റാറായി വാമിക ഗബ്ബയുടെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ്!

റായ ആപ്പുമായി ബന്ധപ്പെട്ട് ഹൃത്വിക്കിന്റെ പേര് ഉയരുന്നത് ഇതാദ്യമല്ല. 2024 സെപ്റ്റംബറിൽ ഈ ഡേറ്റിംഗ് ആപ്പിൽ ഹൃത്വിക്കിന്റെയും ആദിത്യ റോയ് കപൂറിന്റെയും പ്രൊഫൈലുകൾ താൻ കണ്ടതായി നടി ഉർവശി റൗട്ടേലയും അവകാശപ്പെട്ടിരുന്നു. എങ്കിലും ഈ അവകാശവാദങ്ങളൊന്നും തന്നെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതല്ല.

2021 മുതൽ പ്രണയത്തിലുള്ള ഹൃത്വിക്കും സബയും 2022-ൽ കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷത്തിൽ ഒരുമിച്ച് പങ്കെടുത്ത് തങ്ങളുടെ ബന്ധം പരസ്യമാക്കിയിരുന്നു. വിവിധ ചടങ്ങുകളിലും ആഘോഷങ്ങളിലും സ്ഥിരമായി ഒപ്പമെത്താറുള്ള ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള പുതിയ സൈബർ ചർച്ചകൾ ആരാധകർക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.

Share Email
Top