മോഹൻലാല്‍- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ഹൃദയപൂര്‍വ്വം കാണാൻ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍ എത്തുന്നത്.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം സിനിമയ്ക്ക് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കണക്കുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18000 ടിക്കറ്റുകളാണ് വിറ്റുപോയതെന്ന് ബുക്ക് മൈ ഷോയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.
ചിത്രം എങ്ങനെ ഉള്ളതാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത് എന്നാണ്.
മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ബോക്സ് ഓഫീസില്‍ സത്യൻ അന്തിക്കാട് മോഹൻലാല്‍ ചിത്രം വൻ നേട്ടം കൊയ്യുമെന്നുമാണ് പ്രേക്ഷകരുടെ പ്രതീക്ഷ. എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്.






