CMDRF

ജലദോഷത്തിനും ചുമയ്ക്കും തുളസിയില ഇങ്ങനെ ഉപയോഗിക്കൂ!

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിന് തുളസി മികച്ചതാണ്

ജലദോഷത്തിനും ചുമയ്ക്കും തുളസിയില ഇങ്ങനെ ഉപയോഗിക്കൂ!
ജലദോഷത്തിനും ചുമയ്ക്കും തുളസിയില ഇങ്ങനെ ഉപയോഗിക്കൂ!

തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ്. ഇത് ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
തുളസിയും ഇഞ്ചി, മഞ്ഞൾ, ജീരകം, കുരുമുളക് എന്നിവ ചേർത്ത് പാനീയം തയ്യാറാക്കി കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. തുളസിയിലയിലെ സംയുക്തങ്ങൾ രോഗപ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കുന്നു. ഇവയ്ക്ക് ആൻറി ഫംഗൽ, ആൻറി മൈക്രോബയൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്.

ഇവ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു. ദഹനപ്രശ്നങ്ങൾ ചെറുക്കുന്നതിന് തുളസി മികച്ചതാണ്. തുളസി ചായ, കഷായം എന്നിവ ദഹനപ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിന് തുളസി മികച്ചതാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളും തുളസിയ്ക്കുണ്ട്. ശ്വസനത്തിൻറെ ആരോഗ്യത്തിന് തുളസി മികച്ചതാണ്. ഇത് ചുമ, ബ്രോങ്കൈറ്റിസ്, ആസ്തമ തുടങ്ങിയവയെ ചെറുക്കാൻ സഹായിക്കും. ഇത് മൂക്കടപ്പ് മാറ്റാനും സഹായിക്കും.

Top