തേങ്ങ കൊണ്ട് സിംപിളായി കേക്ക് തയ്യാറാക്കാം

കുറച്ച് തേങ്ങ ചിരകിയതും കശുവണ്ടിയും അടുക്കളയിൽ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ കേക്ക് സ്വയം തയ്യാറാക്കാം

തേങ്ങ കൊണ്ട് സിംപിളായി കേക്ക് തയ്യാറാക്കാം
തേങ്ങ കൊണ്ട് സിംപിളായി കേക്ക് തയ്യാറാക്കാം

വനും, ബേക്കിങ് സിസ്റ്റവും, മുട്ടയും, ക്രീമുകളും ഇല്ലാതെ തന്നെ കേക്ക് ഉണ്ടാക്കിയാലോ. കുറച്ച് തേങ്ങ ചിരകിയതും കശുവണ്ടിയും അടുക്കളയിൽ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ കേക്ക് സ്വയം തയ്യാറാക്കാം.

വേണ്ട ചേരുവകൾ നോക്കാം

റവ
തേങ്ങ
തേങ്ങാപ്പാൽ
ബേക്കിങ് പൗഡർ
ഏലയ്ക്കപ്പൊടി
വെണ്ണ
ബ്രൗൺ ഷുഗർ
കശുവണ്ടി

Also Read: ചീസി മാഗി റെസിപ്പി

തയ്യാറാക്കുന്ന വിധം


ഒന്നേ മുക്കാൽ കപ്പ് റവ ഒരു ബൗളിൽ എടുത്തതിലേയ്ക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും, ഒന്നേ മുക്കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും, കാൽ ടീസ്പൂൺ ഉപ്പ്, മൂന്ന് ടീസ്പൂൺ ബേക്കിങ് പൗഡർ, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, അര കപ്പ് വെണ്ണ ഉരുക്കിയത്, ഒപ്പം രണ്ട് കപ്പ് ബ്രൗൺ ഷുഗർ കൂടി ചേർത്ത് ഇളക്കാം. ആവിയിൽ വേവിക്കുന്നതിനായി ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വെച്ച് അൽപം വെണ്ണയോ നെയ്യോ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിക്കാം. മുകളിലായി തേങ്ങ വറുത്തതും കശുവണ്ടിയും കൂടി ചേർക്കാം. ശേഷം അടച്ച് വെച്ച് ആവിയിലോ ഓവൻ ഉപയോഗിച്ചോ വേവിക്കാം.

Share Email
Top