ഇറച്ചി എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഇവ അറിഞ്ഞിരിക്കാം

കൈകൾ, കത്തി, കട്ടിംഗ് ബോർഡ് എന്നിവ നന്നായി കഴുകിയ ശേഷം മാത്രം ഇറച്ചി അരിയാം

ഇറച്ചി എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഇവ അറിഞ്ഞിരിക്കാം
ഇറച്ചി എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഇവ അറിഞ്ഞിരിക്കാം

ല്ലാവരും മാംസം, മത്സ്യം എന്നിവ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോഴും മാംസം പാഴാകാതിരിക്കാനും ദീർഘനാൾ ഉപയോഗിക്കാനും ശരിയായ സംഭരണ രീതികൾ പിന്തുടരേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുറിക്കുന്നതിലും ശുചിത്വം വേണം

കൈകൾ, കത്തി, കട്ടിംഗ് ബോർഡ് എന്നിവ നന്നായി കഴുകിയ ശേഷം മാത്രം ഇറച്ചി അരിയാം. വൃത്തിയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ബാക്ടീരിയയിലൂടെയുണ്ടാകുന്ന മലിനീകരണം തടയാൻ സഹായിക്കും. ഇറച്ചി വൃത്തിയാക്കി രക്തവും മറ്റും നീക്കം ചെയ്ത ശേഷം മാത്രം ഇവ സൂക്ഷിക്കാം.

ഭാഗങ്ങളായി വിഭജിക്കാം

മാംസം ചെറിയ ഭാഗങ്ങളായി മുറിച്ച് സംഭരിക്കുന്നത് ഉപയോഗിക്കാനും ഡിഫ്രോസ്റ്റ് ചെയ്യാനും എളുപ്പമാക്കും. ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് അനുയോജ്യമായ അളവിൽ മാംസം വേർതിരിക്കാം.

Also Read: ഒരു കപ്പ് ചെറുപയർ മതി! ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം

എയർടൈറ്റ് പാത്രങ്ങൾ ഉപയോഗിക്കാം

ഫ്രീസറിൽ -18°C-ന് താഴെയുള്ള താപനിലയിൽ എയർടൈറ്റ് പാത്രങ്ങളിലോ ഫ്രീസർ ബാഗുകളിലോ ഇറച്ചി സൂക്ഷിക്കുക. ഇത് ഫ്രീസർ ബേൺ തടയുകയും മാംസത്തിന്റെ രുചിയും ഗുണനിലവാരവും നിലനിർത്തുകയും ചെയ്യും. ഓരോ പാക്കറ്റിലും തീയതി എഴുതി വയ്ക്കുന്നത് എപ്പോൾ സംഭരിച്ചതാണെന്ന് തിരിച്ചറിയാൻ സഹായിക്കും.

ഉപയോഗിക്കാൻ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തണുത്തുറഞ്ഞ മാംസം പെട്ടന്ന് ഉപയോഗിക്കാനായി എടുക്കുമ്പോൾ തണുപ്പ് മാറാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം. അതിനാൽ പാചകത്തിനായി എടുക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഫ്രീസറിൽ നിന്ന് മാറ്റി വെക്കാം. പെട്ടെന്നുള്ള ഡിഫ്രോസ്റ്റിംഗിനായി, തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കാം, ചൂടുവെള്ളം ഒഴിവാക്കാം.

Share Email
Top