സ്വർണാഭരണം വാങ്ങുമ്പോൾ വില കണക്കാക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം!

ആഭരണത്തിൽ പതിപ്പിച്ചിട്ടുള്ള കല്ലുകളുടെ ഭാരം ഒഴിവാക്കിയുള്ള 'നെറ്റ് വെയ്റ്റ്' കണക്കാക്കിയാണ് സ്വർണത്തിന് വില ഈടാക്കുന്നത്

സ്വർണാഭരണം വാങ്ങുമ്പോൾ വില കണക്കാക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം!
സ്വർണാഭരണം വാങ്ങുമ്പോൾ വില കണക്കാക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം!

വിവാഹങ്ങൾക്കും മറ്റ് വിശേഷാവസരങ്ങൾക്കും മലയാളികൾ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് സ്വർണം. എത്ര വില കൂടിയാലും സ്വർണത്തിന്റെ ആഭരണമൂല്യം കുറയുന്നില്ലെങ്കിലും, ജുവല്ലറിയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ അന്നത്തെ സ്വർണവിലയെ തൂക്കം കൊണ്ട് ഗുണിച്ചാൽ മാത്രം പോരാതെ വരും. സ്വർണവിലയ്ക്കൊപ്പം പണിക്കൂലി, വേസ്റ്റേജ്, ജി.എസ്.ടി, ഹാൾമാർക്കിങ് ഫീസ് എന്നിവയെല്ലാം ചേർത്താണ് ആഭരണങ്ങളുടെ അന്തിമ വില കണക്കാക്കുന്നത്.

സ്വർണാഭരണ വില കണക്കാക്കാനുള്ള പൊതുവായ ഫോർമുല ഇതാണ്. ആകെ തുക = [(ആഭരണത്തിന്റെ തൂക്കം x അന്നത്തെ നിരക്ക് x പരിശുദ്ധി) + പണിക്കൂലി + വേസ്റ്റേജ്] x 1.03 + ഹാൾമാർക്കിംഗ് ഫീസ്

കാരറ്റ് അടിസ്ഥാനമാക്കിയാണ് സ്വർണത്തിന്റെ ശുദ്ധി കണക്കാക്കുന്നത്. 22 കാരറ്റിന് 0.916 എന്നും 18 കാരറ്റിന് 0.75 എന്നുമാണ് ശുദ്ധി സൂചിപ്പിക്കുന്നത്. ആഭരണത്തിൽ പതിപ്പിച്ചിട്ടുള്ള കല്ലുകളുടെ ഭാരം ഒഴിവാക്കിയുള്ള ‘നെറ്റ് വെയ്റ്റ്’ കണക്കാക്കിയാണ് സ്വർണത്തിന് വില ഈടാക്കുന്നത്. സ്വർണവിലയുടെ നിശ്ചിത ശതമാനമായാണ് പണിക്കൂലി ഈടാക്കുന്നത്. ആകെ തുകയോടൊപ്പം 3 ശതമാനം ജി.എസ്.ടിയും ബില്ലിൽ ഉൾപ്പെടുത്തും. സ്വർണാഭരണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് വജ്രാഭരണങ്ങളുടെ വില നിർണ്ണയം. കട്ട, കളർ, ക്ലാരിറ്റി, കാരറ്റ് വെയ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് വജ്രങ്ങളുടെ മൂല്യം നിശ്ചയിക്കുന്നത്. വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണത്തിന്റെ മൂല്യം, വജ്രത്തിന്റെ വില, നിർമാണച്ചെലവുകൾ എന്നിവ ബില്ലിൽ വെവ്വേറെ കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Also Read: ഐഫോൺ 16 ഉം വൺപ്ലസും സാംസങും ഇനി നിസ്സാര വിലയിൽ? ആമസോൺ ദീപാവലി ഓഫറുകൾ അറിയാം!

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ബില്ലിൽ സ്വർണത്തിന്റെ തൂക്കം, ശുദ്ധി, പണിക്കൂലി, വേസ്റ്റേജ്, ജി.എസ്.ടി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

കേന്ദ്രസർക്കാരിന്റെ BIS ഹാൾമാർക്കിങ്ങും 6 അക്ക HUID നമ്പറും ജി.എസ്.ടി ഇൻവോയ്സും ഉള്ള ആഭരണങ്ങൾ മാത്രം വാങ്ങുക.

ആഭരണങ്ങൾ തിരികെ നൽകുമ്പോഴോ മാറ്റിവാങ്ങുമ്പോഴോ ഉള്ള ജുവല്ലറി വ്യവസ്ഥകൾ മുൻകൂട്ടി മനസ്സിലാക്കുക. വിശ്വസ്തരായ ജ്വല്ലറികളിൽ നിന്ന് മാത്രം സ്വർണവും വജ്രവും വാങ്ങുക.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top