അമേരിക്ക എങ്ങനെ മഹാശക്തിയായി മാറി?; ക്രിസ്ഫർ കൊളംബസ് മുതൽ ഒന്നാം ലോകമഹായുദ്ധം വരെയുള്ള ചരിത്രത്തിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ!

ലോകം ഇന്ന് സാമ്പത്തികമായും സൈനികമായും ഏറ്റവും കൂടുതൽ ഭയപ്പെടുകയും ആശ്രയിക്കുകയും ചെയ്യുന്ന അമേരിക്ക എന്ന മഹാശക്തി എങ്ങനെയാണ് ഇന്നത്തെ നിലയിലേക്ക് വളർന്നുവന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അമേരിക്ക എങ്ങനെ മഹാശക്തിയായി മാറി?; ക്രിസ്ഫർ കൊളംബസ് മുതൽ ഒന്നാം ലോകമഹായുദ്ധം വരെയുള്ള ചരിത്രത്തിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ!
അമേരിക്ക എങ്ങനെ മഹാശക്തിയായി മാറി?; ക്രിസ്ഫർ കൊളംബസ് മുതൽ ഒന്നാം ലോകമഹായുദ്ധം വരെയുള്ള ചരിത്രത്തിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ!

ലോകം ഇന്ന് സാമ്പത്തികമായും സൈനികമായും ഏറ്റവും കൂടുതൽ ഭയപ്പെടുകയും ആശ്രയിക്കുകയും ചെയ്യുന്ന അമേരിക്ക എന്ന മഹാശക്തി എങ്ങനെയാണ് ഇന്നത്തെ നിലയിലേക്ക് വളർന്നുവന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ചരിത്രത്തിന്റെ ഏടുകളിൽ ഒരു കൊച്ചു നാടായി തുടങ്ങി, ഇന്ന് ലോകത്തെ സാമ്പത്തികമായും സൈനികമായും ഒരുപോലെ വിറപ്പിക്കുന്ന അതിശക്തമായ മഹാശക്തിയായി അമേരിക്ക എങ്ങനെയാണ് വളർന്നുവന്നത്? ക്രിസ്റ്റഫർ കൊളംബസിന്റെ കാലഘട്ടം മുതൽ ഇന്നുവരെയുള്ള അമേരിക്കയുടെ അതിജീവനത്തിന്റെയും വളർച്ചയുടെയും കഥ ഒരു സിനിമയിലെ ദൃശ്യങ്ങൾ പോലെ നമ്മുടെ കൺമുന്നിൽ തെളിയുന്ന വിസ്മയകരമായ ചരിത്രത്തിലൂടെ…

നൂറ്റാടുകൾക്ക് മുമ്പ് യൂറോപ്പിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ സാധിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ തേടി പടിഞ്ഞാറോട്ട് കടലിലൂടെയുള്ള പുതിയൊരു വ്യാപാര പാത കണ്ടെത്താൻ സ്പാനിഷ് രാജാവിന്റെ അനുവാദത്തോടെ ക്രിസ്റ്റഫർ കൊളംബസ് നടത്തിയ സാഹസികമായ യാത്രയിലാണ് അമേരിക്കയുടെ ആധുനിക ചരിത്രത്തിന്റെ തുടക്കം കുറിക്കപ്പെടുന്നത്. രാജാവിന്റെ ഉപദേഷ്ടാക്കൾ അത് അസാധ്യമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും, താൻ എത്തിപ്പെട്ടത് ഏഷ്യയിലാണെന്ന് വിശ്വസിച്ച് കൊളംബസ് നടത്തിയ ആ കണ്ടുപിടുത്തം ലോകത്തിന്റെ ഭൂപടം തന്നെ മാറ്റിമറിച്ചു. തുടർന്ന് ഇംഗ്ലണ്ടും മറ്റ് യൂറോപ്യൻ ശക്തികളും അമേരിക്കൻ മണ്ണിലേക്ക് കാലുകുത്തുകയും, അവിടെ 13 കോളനികൾ രൂപപ്പെടുകയും ചെയ്തു.

ALSO READ;ലോകം ഭരിക്കുന്ന പ്രമുഖ ഭരണാധികാരികളുടെ ആദ്യകാല ജോലികൾ കേട്ടാൽ നിങ്ങൾ ഞെട്ടും!

എന്നാൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ക്രൂരതകൾക്കും നികുതിഭാരത്തിനും എതിരായി അമേരിക്കൻ ജനത ശബ്ദമുയർത്തിയതോടെ ചരിത്രം വഴിമാറി. ഫ്രഞ്ച് – ഇന്ത്യൻ യുദ്ധങ്ങൾക്കും സെവൻ ഇയേഴ്സ് വാറിനും ശേഷം ചരിത്രപ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും വിപ്ലവവുമാണ് അരങ്ങേറിയത്. ജോർജ് വാഷിംഗ്ടന്റെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിൽ കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷൻ നടക്കുകയും, അമേരിക്കൻ ഐക്യനാടുകൾ എന്ന പുതിയ രാഷ്ട്രം പിറവിയെടുക്കുകയും ചെയ്തു. തുടർന്ന് ലൂസിയാന പർച്ചേസ് വഴി രാജ്യത്തിന്റെ വിസ്തൃതി ഇരട്ടിയാകുകയും, ‘മാനിഫെസ്റ്റ് ഡെസ്റ്റിനി’ എന്ന ആശയത്തിലൂടെ അമേരിക്കൻ ജനത രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് കുതിച്ചുയരുകയും ചെയ്തു.

ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പ്രതിസന്ധികളെയാണ് അമേരിക്ക നേരിടേണ്ടി വന്നത്. മെക്സിക്കൻ-അമേരിക്കൻ യുദ്ധങ്ങളും, രാജ്യത്തെ പിടിച്ചുകുലുക്കിയ അമേരിക്കൻ സിവിൽ വാറും, എബ്രഹാം ലിങ്കന്റെ ചരിത്രപരമായ ഇടപെടലുകളും രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിച്ചു. തുടർന്ന് വില്യം സിവർഡിന്റെ നേതൃത്വത്തിൽ റഷ്യയിൽ നിന്ന് അലാസ്ക പർച്ചേസ് ചെയ്യുകയും, സ്പാനിഷ്-അമേരിക്കൻ യുദ്ധങ്ങൾക്കും ഹവായിയുടെ കൂട്ടിച്ചേർക്കലിനും ശേഷം അമേരിക്ക ആഗോള തലത്തിലേക്ക് തന്റെ ശക്തി വ്യാപിപ്പിക്കുകയും ചെയ്തു. തിയോഡോർ റൂസ്‌വെൽറ്റിന്റെ കാലത്ത് പനാമ കനാലിന്റെ നിർമ്മാണവും, തോക്കുയർത്തിയുള്ള നയതന്ത്രവും അമേരിക്കയെ അജയ്യമായ ഒരു ശക്തിയാക്കി മാറ്റി. ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് ലോകത്തിന്റെ പരമാധികാര മഹാശക്തിയായി അമേരിക്ക ഉയർന്നു വന്നു.

ഇന്നത്തെ കാലഘട്ടത്തിലേക്ക് വരുമ്പോൾ, 2024-ലെ കണക്കുകൾ പ്രകാരം ആഗോള ജിഡിപിയുടെ 26 ശതമാനവും ഉത്പാദിപ്പിക്കുകയും, ലോകത്തിന്റെ മൊത്തം സൈനിക ചെലവിന്റെ 40 ശതമാനത്തോളം കൈയാളുകയും ചെയ്യുന്ന സമാനതകളില്ലാത്ത ശക്തിയായി അമേരിക്ക മാറിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് ലോകത്തിന്റെ ഉൽപ്പാദിത വസ്തുക്കളിൽ 50 ശതമാനത്തിലധികവും ഉത്പാദിപ്പിച്ച അമേരിക്ക, സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ചരിത്രത്തിലെ ഏത് സാമ്രാജ്യത്തേക്കാളും വലിയ സൈനിക ശക്തിയാണ് ഇന്ന് കൈയ്യാളുന്നത്.

Share Email
Top