കുമ്പളങ്ങാ ജൂസ് ആയാലോ

കുമ്പളങ്ങാ ജൂസ് ആയാലോ

കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവയെല്ലാം കുമ്പളങ്ങയില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് ഉള്ളത് അതുകൊണ്ടുതന്നെ ടൈപ്പ് 2 ഡയബറ്റിസ് ഉള്ള രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കുമ്പളങ്ങ ജ്യൂസ് സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കാന്‍ പാവയ്ക്ക് ജ്യൂസ് കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇനി മുതല്‍ കുമ്പളങ്ങ ജ്യൂസ് കഴിച്ച് നോക്കൂ. കൊഴുപ്പും കലോറിയും കുറവായതിനാല്‍, ശരീരഭാരം കുറയ്ക്കാനും കുമ്പളങ്ങ ജ്യൂസ് സഹായിക്കുന്നു. ഇവയില്‍ അടങ്ങിയ നാരുകളും ലിപിഡ് കുറയ്ക്കാനുള്ള ഇവയുടെ കഴിവും ശരീരഭാരം എളുപ്പത്തില്‍ നിയന്ത്രിക്കും.സെറം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും ഇവ ഗുണകരമാണ്. ചര്‍മ്മ സംരക്ഷണത്തിന് വിപണിയില്‍ കിട്ടുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ചത് കൊണ്ട് മാത്രം കാര്യമുണ്ടാകില്ല. ശരീരത്തിന് ഉള്ളിലും ആരോഗ്യകരമായ കാര്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കുമ്പളങ്ങ അത്തരത്തിലുള്ള ഒന്നാണ്. കുമ്പളങ്ങ ജ്യൂസ് കുിക്കുന്നത് വഴി ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. അതുകൊണ്ട് തന്നെ സൗന്ദര്യ വര്‍ധക ക്രീമുകളില്‍ പലപ്പോഴും ഇവ ഉപയോഗിക്കാറുണ്ട്. കുമ്പളങ്ങയില്‍ ജലാംശം ഉയര്‍ന്ന നിലയിലാണ്. ഇവ ചര്‍മ്മത്തിലെ വീക്കം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

കുമ്പളങ്ങയില്‍ 96 ശതമാനവും ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിനും ആവശ്യമായ ജലാംശം ലഭിക്കാന്‍ ഇവ സഹായിക്കുന്നു. കുമ്പളങ്ങ ജ്യൂസിലെ ഡൈയൂററ്റിക് ഗുണങ്ങള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇവ സ്വാഭാവിക ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും മൂത്രത്തിലൂടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യും. കൂടാതെ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ തടയാനും സഹായിക്കും. അവശ്യ പോഷകങ്ങള്‍ അടങ്ങിയ കുമ്പളങ്ങ ജ്യൂസ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യത്തിനും ഇവ മികച്ചതാണ്.

Top