തലക്കറി തയ്യാറാക്കിയാലോ?

ചില മീനിന്റെ തല മാത്രം കറി വച്ചാൽ കിടിലൻ ടേസ്റ്റ് ആണ്

തലക്കറി തയ്യാറാക്കിയാലോ?
തലക്കറി തയ്യാറാക്കിയാലോ?

പ്പോഴും മീൻ കറി വച്ച് മടുത്തോ? മീൻ തല കൊണ്ട് കറി വച്ച് നോക്കിയിട്ടുണ്ടോ? എല്ലാ മീനിന്റെയും അല്ലെങ്കിലും ചില മീനിന്റെ ഒക്കെ തല മാത്രം കറി വച്ചാൽ കിടിലൻ ടേസ്റ്റ് ആണ്.

വേണ്ട ചേരുവകൾ

മീൻ തല – 1/2 കിലോ
എണ്ണ – 4 സ്പൂൺ
ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 3 സ്പൂൺ
പച്ചമുളക് 3 എണ്ണം
മുളക് പൊടി 2 സ്പൂൺ
മഞ്ഞൾ പൊടി 1 സ്പൂൺ
മല്ലി പൊടി 2 സ്പൂൺ
ഉപ്പ് 2 സ്പൂൺ
കുടംപുളി 5 എണ്ണം
കറിവേപ്പില 2 തണ്ട്
ഉലുവ പൊടി 1/2 സ്പൂൺ
വെള്ളം 3 ഗ്ലാസ്‌

Also Read: ബീഫ് അച്ചാർ കഴിച്ചിട്ടുണ്ടോ?

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കുക. ഇനി അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ,ഉലുവപ്പൊടി എന്നിവ ചേർക്കുക. തുടർന്ന് അതിലേക്ക് കുടംപുളി വെളളം ഒഴിക്കുക. അത് തിളച്ചു വരുന്ന സമയത്ത് കഴുകി വൃത്തിയാക്കിയ മീനിന്റെ തല അതിലേക്ക് ഇട്ട് കൊടുക്കുക. ശേഷം ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി വറ്റിച്ചെടുക്കുക. എണ്ണ തെളിഞ്ഞു വരുന്നത് വരെ വറ്റിക്കണം. ഇതോടെ കിടിലൻ തലക്കറി തയ്യാർ.

Share Email
Top