ഒരു വെറൈറ്റി മുട്ട മസാല തയ്യാറാക്കിയാലോ

ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയ മുട്ട കൊണ്ട് ഒരു സ്പെഷ്യൽ മുട്ട മസാല ട്രൈ ചെയ്യാം

ഒരു വെറൈറ്റി മുട്ട മസാല തയ്യാറാക്കിയാലോ
ഒരു വെറൈറ്റി മുട്ട മസാല തയ്യാറാക്കിയാലോ

ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയ മുട്ട കൊണ്ട് ഒരു സ്പെഷ്യൽ മുട്ട മസാല ട്രൈ ചെയ്യാം. പുഴുങ്ങിയെടുത്ത മുട്ടക്കുള്ളിൽ ഒളിപ്പിച്ച നാടൻ ചമ്മന്തി, ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കുന്നത്ര രുചികരമായ കോമ്പിനേഷനാണിത്. ഇത് തയ്യാറാക്കുന്ന വിധം നോക്കാം.

വേണ്ട ചേരുവകൾ നോക്കാം

മുട്ട
വെളിച്ചെണ്ണ
വറ്റൽമുളക്
ചുവന്നുള്ളി
കുരമുളകുപൊടി
ഉപ്പ്
മല്ലിയില

Also Read: മുഖക്കുരുവിൻ്റെ പാടുകൾ മായ്ക്കാൻ ഇങ്ങനെ ചെയ്യൂ…

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയെടുക്കാം. തണുത്തതിന് ശേഷം അത് രണ്ടായി പിളർന്നു വെയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് വറ്റൽമുളക് ചേർത്ത് വറുക്കാം. നാലോ അഞ്ചോ ചുവന്നുള്ളി കൂടി ചേർത്ത് വഴറ്റിയെടുക്കാം. പിളർന്നെടുത്ത മുട്ടയുടെ ഉള്ളിൽ ഈ അരപ്പ് വച്ച് അടയ്ക്കാം. ഇനി കഴിച്ച് നോക്കൂ.

Share Email
Top