സാലഡ് എന്ന വാക്ക് സലാഡെ എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് വരുന്നത്. സലാട്ട എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സലാഡെയുടെ വരവ്. ഉപ്പ് എന്ന് അര്‍ഥം വരുന്ന സാല്‍ എന്ന വാക്കുമായി ഇതിന് ബന്ധമുണ്ട്. പാശ്ചാത്യഭക്ഷണ ശൈലിയില്‍ പ്രധാന ഭക്ഷണത്തിന് മുന്‍പേയുള്ള ലഘുഭക്ഷണമായാണ് സാലഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ന് തീന്‍മേശയില്‍ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇത്.
പാസ്ത സലാഡ്
ആവശ്യ സാധനങ്ങള്‍
സാലഡ് കുക്കുംബര്‍ – ഒരെണ്ണം കൊത്തിയരിഞ്ഞത്
പാസ്ത – 6 കപ്പ്
തക്കാളി – 2 എണ്ണം കൊത്തിയരിഞ്ഞത്
ഒലിവ് ഓയില്‍ – 2/3 കപ്പ്
സവാള കൊത്തിയരിഞ്ഞത് – ഒരെണ്ണം
ചീസ് – കുറച്ച്
Also Read: പ്രഭാതഭക്ഷണമായി പപ്പായ കഴിക്കാം; ഗുണങ്ങള്‍ ഏറെയാണ്
ഡ്രസിംഗിന്
എക്‌സ്ട്രാ വെര്‍ജിന്‍ ഓയില്‍ – 1/4 കപ്പ്
റെഡ് വൈന്‍ വിനിഗര്‍ – ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് – ഒരു ടേബിള്‍ സ്പൂണ്‍
ഒറിഗാനോ – 2 ടേബിള്‍ സ്പൂണ്‍
തേന്‍ – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – 2 അല്ലി
കുരുമുളക് പൊടിച്ചത് – 1/4 ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
വറ്റല്‍ മുളക് പൊടിച്ചത് – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം നോക്കാം
പാസ്ത ഉപ്പുവെളളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ ശേഷം പൈപ്പിനടിയിലെ വെള്ളത്തില്‍ വെച്ച് കഴുകി എടുക്കുക. സാലഡ് കുക്കുംബര്‍, തക്കാളി, ഒലിവ് ഓയില്‍, ചീസ്, സവാള കൊത്തിയരിഞ്ഞത് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക. ഡ്രസിംഗിനുള്ള ചേരുവകളെല്ലാം ഇതിലേക്ക് ചേര്‍ത്ത് ഇളക്കിയെടുത്ത് കഴിക്കാം.