ഈ നോമ്പ് കാലത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു ഹെൽത്തി ഭക്ഷണമാണ് മൊറോക്കൻ സാലഡ്. വളരെ ടേസ്റ്റിയായി ഇത് ഒന്ന് ഉണ്ടാക്കി നോക്കിയാലോ…
ചേരുവകൾ
നന്നായി വേവിച്ച വെള്ളക്കടല- ഒരു കപ്പ്
ഉണക്ക മുന്തിരി-1/2കപ്പ്
കസ്കസ് -1/2കപ്പ്
അരിഞ്ഞ പച്ചക്കറികൾ (ബെൽ പെപ്പർ, ചെറി, തക്കാളി, കുക്കുമ്പർ, കാരറ്റ്, കോളിഫ്ളവർ, ചുവന്നുള്ളി) ഒരു കപ്പ്
ഉണക്കിയ ഒറിഗാനോ ഇലകൾ- അരടീസ്പൂൺ
ഉപ്പും കുരുമുളകും- അൽപം
ഒലിവ് ഓയിൽ- രണ്ട് ടേബിൾസ്പൂൺ
പഞ്ചസാര- ഒരു നുള്ള്
Also Read: ചിക്കന് കൊണ്ട് നല്ല ക്രിസ്പി പക്കോഡ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
ആദ്യം കസ്കസും ഉണക്ക മുന്തിരിയും ഒരു ബൗളിൽ ഇട്ടു വെക്കുക. വെജിറ്റബിൾ സ്റ്റോക്കിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കണം. ഈ വെള്ളം കസ്കസും ഉണക്ക മുന്തിരിയും ഇട്ടു വെച്ച ബൗളിലേക്ക് ഒഴിച്ച് അഞ്ചു മിനിട്ട് അടച്ചു വെക്കുക. വലിയ മിക്സിങ് ബൗൾ എടുത്ത് അതിലേക്ക് കനംകുറച്ച് അരിഞ്ഞുവെച്ച പച്ചക്കറികൾ, വെള്ളക്കടല, ഒലിവ് ഓയിൽ എന്നിവ ഇടുക. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാരയും അല്പം ഉപ്പും കുരുമുളകും ചേർക്കണം. ഇനി എല്ലാ ചേരുവകളും നന്നായി ചേർത്തിളക്കുക. തണുപ്പിച്ച ശേഷം വിളമ്പാം. ഹെൽത്തി സാലഡ് റെഡി.