മഴക്കാലം ആണെങ്കിലും ഉച്ചയ്‌ക്കൊക്കെ നല്ല ചൂടാണല്ലേ അനുഭവപ്പെടുന്നത്. ഈ ചൂടിനെ ഒന്ന് ശമിപ്പിക്കാൻ കിടിലൻ നാരങ്ങാ വെള്ളം കുടിച്ചാലോ?
വേണ്ട ചേരുവകൾ
കുരുമുളക് പൊടി – 1/2 സ്പൂൺ
നാരങ്ങാ – 2 എണ്ണം
വെള്ളം – 3 ഗ്ലാസ്
ഐസ് ക്യൂബ് – 5 എണ്ണം
ഉപ്പ് – ആവിശ്യത്തിന്
പഞ്ചസാര – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിലേയ്ക്ക് നാരങ്ങ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചിടുക. ഇനി അതിലേയ്ക്ക് കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഇത് നന്നായിട്ടൊന്ന് അരിച്ചെടുത്ത് ഒരു ഗ്ലാസിലേക്ക് മാറ്റി ഐസ് ക്യൂബുമിട്ട് കുടിക്കാവുന്നതാണ്.