തക്കാളി അച്ചാർ തയ്യാറാക്കിയാലോ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ അച്ചാർ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം

തക്കാളി അച്ചാർ തയ്യാറാക്കിയാലോ?
തക്കാളി അച്ചാർ തയ്യാറാക്കിയാലോ?

മിക്കവർക്കും ചോറിനൊപ്പം അച്ചാർ നിർബന്ധമാണ്. അങ്ങനെയെങ്കിൽ ബാക്കി വന്ന തക്കാളി അച്ചാറിനായി ഒരുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ അച്ചാർ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.

ചേരുവകള്‍

പുളി – 30 ഗ്രാം
തക്കാളി- 1 കിലോ ഗ്രാം
ഉലുവ – 1 ടീ സ്പൂണ്‍
നല്ലെണ്ണ- 200 മില്ലി ലിറ്റര്‍
കടുക് – 1 ടീ സ്പൂണ്‍
വെളുത്തുളളി- 10 അല്ലി
കാശ്മീരി മുളകു പൊടി – 50 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
പെരുങ്കായം – 1 ടീ സ്പൂണ്‍

Also Read: ‘പാ​ണ്ട പാ​ര​ൻ​റി​ങ്’ നമുക്കും കണ്ട് പഠിക്കാം

തയ്യാറാക്കുന്ന വിധം

തക്കാളി, വാളൻ പുളി എന്നിവ ആവിയിൽ വേവിക്കാം. ചൂടാറിയതിനു ശേഷം തക്കാളിയുടെ തൊലി കളഞ്ഞെടുക്കാം. പുളിയോടൊപ്പം അത് അരച്ചെടുക്കാം.
ഒരു പാൻ അടുപ്പിൽ വെച്ച് നല്ലെണ്ണ ഒഴിച്ച് കടുകും, വെളുത്തുള്ളിയും, ചേർത്തു വഴറ്റാം. നിറം മാറി വരുമ്പോൾ കായം, തക്കാളി, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണയ്ക്കാം. ചൂടാറിയതിനു ശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

Share Email
Top