മുതിര സൂപ്പ് തയ്യാറാക്കിയാലോ; റെസിപ്പി നോക്കാം

ഔഷധഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് മുതിര

മുതിര സൂപ്പ് തയ്യാറാക്കിയാലോ; റെസിപ്പി നോക്കാം
മുതിര സൂപ്പ് തയ്യാറാക്കിയാലോ; റെസിപ്പി നോക്കാം

ഷധഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് മുതിര. മുതിര കൊണ്ട് ധാരാളം വിഭവം ഉണ്ടാക്കും. എന്നാൽ ഒരു സൂപ്പ് തയ്യാറാക്കി നോക്കിയാലോ.

വേണ്ട ചേരുവകൾ

മുതിര -1 കപ്പ്

വെളുത്തുള്ളി -1 സ്പൂൺ

പച്ചമുളക് – 2 എണ്ണം

സവാള – 1/2 കപ്പ്

മഞ്ഞൾ പൊടി – 1/2 സ്പൂൺ

ഉപ്പ് -1 സ്പൂൺ

തക്കാളി – 1 എണ്ണം

ജീരകം – 1 സ്പൂൺ

മല്ലിയില – 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

മുതിര നന്നായി കഴുകിയെടുത്ത് കുക്കറിലേയ്ക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കാനായി വെയ്ക്കുന്ന സമയത്ത് ഇതിലേയ്ക്ക് തന്നെ ആവശ്യത്തിന് വെളുത്തുള്ളിയും തക്കാളിയും പച്ചമുളകും ജീരകവും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കൊടുക്കുക. ഇത് നന്നായിട്ട് വെന്തതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം വേവിച്ചെടുത്തിട്ടുള്ള ഈ വെള്ളത്തിൽ തന്നെ നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം. എന്നിട്ട് മല്ലിയില കൂടി ചേർത്ത് അലങ്കരിച്ച് കഴിക്കാവുന്നതാണ്.

Share Email
Top