ബ്രോക്കൊളി ബൈറ്റ്സ് തയ്യാറാക്കിയാലോ?

ബ്രോക്കൊളിയിലെ ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു

ബ്രോക്കൊളി ബൈറ്റ്സ് തയ്യാറാക്കിയാലോ?
ബ്രോക്കൊളി ബൈറ്റ്സ് തയ്യാറാക്കിയാലോ?

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച ഒന്നാണ് ബ്രോക്കൊളി. ബ്രോക്കൊളിയിലെ ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. ബ്രോക്കൊളി കൊണ്ട് പല തരത്തിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുമുണ്ട്. അത്തരത്തിൽ ഒരു വിഭവമാണ് ബ്രോക്കൊളി ബൈറ്റ്സ്. ഒന്ന് തയ്യാറാക്കി നോക്കിയാലോ?

വേണ്ട ചേരുവകൾ

ബ്രോക്കോളി – 1 (500 ഗ്രാം)
മുട്ട – 5 എണ്ണം
മൊസറെല്ല ചീസ് – 1/2 കപ്പ്
സവാള – 1 ഇടത്തരം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 മുതൽ 3 എണ്ണം വരെ (ചെറുതായി അരിഞ്ഞത്)
മല്ലിയില – ഒരു പിടി ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി- ഒരു നുള്ള്
കുരുമുളക് പൊടി- ഒരു നുള്ള്
ചുവന്ന മുളക്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

Also Read: പപ്പായ കൊണ്ട് ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയാലോ?

തയ്യാറാക്കുന്ന വിധം

ബ്രോക്കോളി നല്ലതു പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ബ്രോക്കോളി ഇടുക. ഇനി ഉപ്പും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. ശേഷം ഇതിനെ നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് പച്ചമുളകും, ചുവന്ന മുളകും, ഉപ്പും, കുരുമുളകുപൊടിയും, ആവശ്യത്തിനു മഞ്ഞൾപൊടിയും, സവാളയും, ചീസും, മുട്ട പൊട്ടിച്ചതും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇനി ഈ കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്കിട്ട് വറുത്തെടുക്കാവുന്നതാണ്. കിടിലൻ ചീസി ബ്രോക്കോളി ബൈറ്റ്സ് റെഡി.

Share Email
Top