ഒരു വെറൈറ്റി ഓംലെറ്റ് തയ്യാറാക്കിയാലോ?

സവാളയും പച്ചമുളകും മാത്രം ചേർത്തുള്ള സ്ഥിരം ഓംലെറ്റ് റെസിപ്പി ഒന്ന് മാറ്റിപിടിക്കാം

ഒരു വെറൈറ്റി ഓംലെറ്റ് തയ്യാറാക്കിയാലോ?
ഒരു വെറൈറ്റി ഓംലെറ്റ് തയ്യാറാക്കിയാലോ?

ധാരാളം വെളുത്തുള്ളിയിൽ മുട്ട വേവിച്ചെടുക്കുന്നതാണ് പൂണ്ട് പൊടിമാസ്. എന്നാൽ ഇത് നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ. സവാളയും പച്ചമുളകും മാത്രം ചേർത്തുള്ള സ്ഥിരം ഓംലെറ്റ് റെസിപ്പി ഒന്ന് മാറ്റിപിടിക്കാം. വെണ്ണയും വെളുത്തുള്ളിയും ചേർത്തുള്ള ഈ കോമ്പിനേഷൻ ഒരു തവണ​ ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

മുട്ട- 3
വെളുത്തുള്ളി- 6
വെണ്ണ- ആവശ്യത്തിന്
പച്ചമുളക്- 1
മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കുറച്ച് വെണ്ണ ചേർത്ത് അലിയിക്കാം. ശേഷം മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം. മുട്ടയുടെ ഇരുവശങ്ങളും വേവിച്ച് ഉടയ്ക്കാം. ഇത് ഒരു പ്ലേറ്റിലേയ്ക്കു മാറ്റാം. അതേ പാനിലേയ്ക്ക് കുറച്ച് കൂടി വെണ്ണ ചേർത്ത് അലിയിക്കാം. ചൂടായ വെണ്ണയിലേയ്ക്ക് ആറ് വെളുത്തുള്ളി അല്ലി ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് മുട്ട ഉടച്ചതും കുറച്ച് മല്ലിയിലയും, ഒരു പച്ചമുളക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് കുരുമുളകുപൊടിയും ചേർക്കാം. ഇനി ചൂട് ചോറിനൊപ്പമോ ബ്രെഡിൻ്റെ കൂടെയോ കഴിച്ചു നോക്കൂ.

Share Email
Top