ലഡ്ഡുവും ജിലേബിയുമൊക്കെ എല്ലാക്കാലത്തും കൊതിപ്പിക്കുന്നവയാണ്. എന്നാൽ അമിതമായ പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗവും വൃത്തിഹീനമല്ലാത്ത അന്തരീക്ഷത്തിലെ പാചകവും ഇവയുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്യുന്നു. കടയിൽ നിന്നും ലഭിക്കുന്ന ഇത്തരം പലഹാരങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിക്കുന്നതാണ് എപ്പോഴും ഗുണകരം.
ചേരുവകൾ നോക്കാം
റവ- 3/4 കപ്പ്
കടലമാവ്- 1/4 കപ്പ്
ശർക്കര- 150 ഗ്രാം
ഏലയ്ക്ക പൊടിച്ചത്- 1 ടേബിൾസ്പൂൺ
തേങ്ങ- 1 കപ്പ്
നെയ്യ്- 3 ടീസ്പൂൺ
കശുവണ്ടി- ആവശ്യത്തിന്
Also Read: ഒരു സ്‌പെഷ്യല്‍ സാലഡ് തയ്യാറാക്കിയാലോ
തയാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യൊഴിക്കാം. നെയ്യ് ചൂടായതിനു ശേഷം റവ ചേർത്ത് വറുക്കാം. റവയുടെ നിറം മാറി വരുമ്പോൾ കടലമാവ് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, ആവശ്യത്തിന് കശുവണ്ടിയും ചേർക്കാം. തീ കുറച്ചു വെച്ച് ഇത് വറുക്കാം. തേങ്ങയിലെ ജലാശം വറ്റി വരണ്ടു വരുമ്പോൾ 150 ഗ്രാം ശർക്കര പൊടിച്ചതു ചേർക്കാം. ഇനി ഇടത്തരം തീയിൽ 10 മിനിറ്റ് കൂടി ഇളക്കാം.
ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തിളക്കി അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം ചെറിയ ഉരുളകളാക്കാം. ഇനി കഴിച്ചോളൂ.