രണ്ട് നേരവും ഒരേ ഭക്ഷണം കഴിക്കാൻ മടിയുള്ളവരും ഉണ്ടാകാം. എങ്കിൽ ഇതാ അവർക്കായി ഒരു സ്നാക്ക് റെസിപ്പി, ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് സ്ട്രീറ്റ് സ്റ്റൈൽ ഫുഡ് തയ്യാറാക്കാം.
വേണ്ട ചേരുവകൾ നോക്കാം
ചപ്പാത്തി
തക്കാളി സോസ്
സോയസോസ്
ചില്ലി സോസ്
എണ്ണ
ഇഞ്ചി
വെളുത്തുള്ളി
കാരറ്റ്
ക്യാബേജ്
ക്യാപ്സിക്കം
Also Read: ചായക്കടയിലെ അതെ രുചിയിൽ വെട്ടുകേക്ക് തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
ബാക്കി വന്ന ചപ്പാത്തി നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി ചപ്പാത്തി വറുത്തെടുക്കുക. അതേ പാനിലേയ്ക്ക് അൽപ്പം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർത്തിളക്കുക. അൽപ്പം കാബേജ്, കാരറ്റ്, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റി മാറ്റി വെച്ചിരിക്കുന്ന ചപ്പാത്തിയും ചേർക്കാം. തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ആവശ്യാനുസരണം ചേർത്തിളക്കുക. ലഭ്യമെങ്കിൽ അൽപ്പം എള്ള് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.