ഡിന്നറിന് ഒരു സ്പെഷ്യൽ സൂപ്പ് ആയാലോ?

ഹെൽത്തിയുമാണ് ഈ സൂപ്പ്

ഡിന്നറിന് ഒരു സ്പെഷ്യൽ സൂപ്പ് ആയാലോ?
ഡിന്നറിന് ഒരു സ്പെഷ്യൽ സൂപ്പ് ആയാലോ?

ചിക്കൻ കൊണ്ട് പരീക്ഷിക്കാത്ത വിഭവങ്ങൾ കുറവാണ്. ഇന്ന് ഡിന്നറിന് സ്പെഷ്യൽ ആയിട്ട് ചിക്കൻ സൂപ്പ് തയ്യാറാക്കി നോക്കിയാലോ?

വേണ്ട ചേരുവകൾ

ചിക്കൻ – 1 കിലോ
നെയ്യ്- 3 സ്പൂൺ
കറുവപ്പട്ട- 2 സ്പൂൺ
ഗ്രാമ്പൂ -3 എണ്ണം
ഏലയ്ക്ക -2 എണ്ണം
വഴന ഇല-1 എണ്ണം
കുരുമുളക് പൊടി -1സ്പൂൺ
ഉപ്പ്- 1 സ്പൂൺ
നാരങ്ങ നീര് -2 സ്പൂൺ
പച്ചമുളക് -2 എണ്ണം
ഇഞ്ചി- 1 സ്പൂൺ
വെളുത്തുള്ളി -2 സ്പൂൺ
മല്ലിയില -4 സ്പൂൺ
വെള്ളം – 2 ഗ്ലാസ്‌

Also Read: തലക്കറി തയ്യാറാക്കിയാലോ?

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു കുക്കറിലേക്ക് ആവശ്യത്തിന് നെയ്യും കറുവപ്പട്ട, ഗ്രാമ്പൂ ഏലയ്ക്ക എന്നിവയും ചേർക്കുക. ശേഷം വഴന ഇലയും ചേർത്തു നന്നായി യോജിപ്പിക്കുക. ഇനി അതിലേയ്ക്ക് ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തുടർന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില എന്നിവ മിക്സിയിൽ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ഒഴിക്കുക. ശേഷം ആ മിക്സ് നന്നായിട്ട് വഴറ്റിയെടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുരുമുളകുപൊടിയും ഉപ്പും മല്ലിയിലയും ചേർത്ത് തിളപ്പിച്ചെടുക്കുക. അവസാനമായി കുറച്ചു നാരങ്ങാ നീര് കൂടി ചേർത്തു കൊടുത്തോളൂ. നല്ല അടിപൊളി രുചിയുള്ള ചിക്കൻ സൂപ്പ് റെഡി.

Share Email
Top