യുഎൻ ദൗത്യസംഘത്തോട് ശത്രുത മനോഭാവം, അമേരിക്കയുടെ തനിനിറം തുറന്ന് കാട്ടി റഷ്യ

റഷ്യൻ നയതന്ത്രജ്ഞരെ അവർ "ആതിഥേയ രാജ്യത്തിന്റെ ശത്രുക്കളാണ്" എന്ന് സൂചിപ്പിക്കുന്ന തരത്തിൽ, അവരെ സ്വാഗതം ചെയ്യുന്നില്ലെന്ന് തോന്നിപ്പിക്കുന്നതിനുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുന്നുണ്ടെന്ന് റഷ്യൻ ഡെപ്യൂട്ടി യുഎൻ പ്രതിനിധി ദിമിത്രി പോളിയാൻസ്കി വെളിപ്പെടുത്തി

യുഎൻ ദൗത്യസംഘത്തോട് ശത്രുത മനോഭാവം, അമേരിക്കയുടെ തനിനിറം തുറന്ന് കാട്ടി റഷ്യ
യുഎൻ ദൗത്യസംഘത്തോട് ശത്രുത മനോഭാവം, അമേരിക്കയുടെ തനിനിറം തുറന്ന് കാട്ടി റഷ്യ

ന്യൂയോർക്കിലെ റഷ്യൻ ഐക്യരാഷ്ട്രസഭ ദൗത്യസംഘം അമേരിക്കയിൽ നിന്ന് കാര്യമായ സമ്മർദ്ദവും മോശം പെരുമാറ്റവും നേരിടുന്നുണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് റഷ്യയിലെ ഡെപ്യൂട്ടി യുഎൻ പ്രതിനിധി ദിമിത്രി പോളിയാൻസ്കി. റഷ്യൻ നയ തന്ത്രജ്ഞരെ അമേരിക്ക “സ്വാഗതം ചെയ്യുന്നില്ല” എന്ന് കാണിക്കാൻ രാജ്യത്തെ അധികാരികൾ വിസ നിരോധനം ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പതിവാക്കിയിരിക്കുകയാണെന്നാണ് പോളിയാൻസ്കി, റഷ്യൻ മാധ്യമമായ ആർടിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ റഷ്യൻ നയതന്ത്രജ്ഞർ നിരവധി പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്ക തങ്ങളോടും തങ്ങളുടെ ആവശ്യങ്ങളോടും വളരെ മോശമായി പെരുമാറാനാണു ശ്രമിക്കുന്നത്. അമേരിക്ക റഷ്യൻ നയതന്ത്രജ്ഞരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ അവർക്ക് വിസ അടക്കമുള്ള സൗകര്യങ്ങൾ നിഷേധിക്കുകയാണ്. യുഎൻ മിഷൻ ജീവനക്കാർ അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനടക്കം ഗുരുതരമായ നിയന്ത്രണങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അവർക്ക് വിസയില്ലാതെ അമേരിക്കയിൽ തങ്ങാൻ അനുവാദം നൽകുന്നുണ്ടെകിലും രാജ്യം വിട്ട് പോകാനോ, പിന്നീട് തിരിച്ചുവരാനോ അനുമതിയില്ല. ദിമിത്രി പോളിയാൻസ്കിയുടെ അഭിപ്രായത്തിൽ ഇത് അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെ നയിച്ചത്.

Also Read: വീണ്ടും ഉപരോധം! ഇത്തവണയും ഏശിയില്ല ഉലയാതെ ഇറാന്‍-ഇന്ത്യ സഹകരണം

കൂടാതെ ജീവനക്കാരുടെ ബന്ധുക്കൾക്കടക്കം വിസ നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. യാത്രാ പരിധി 25 മൈൽ വരെ മാത്രമാണ് താനും. റഷ്യൻ നയതന്ത്രജ്ഞരെ അവർ “ആതിഥേയ രാജ്യത്തിന്റെ ശത്രുക്കളാണ്” എന്ന് സൂചിപ്പിക്കുന്ന തരത്തിൽ, അവരെ സ്വാഗതം ചെയ്യുന്നില്ലെന്ന് തോന്നിപ്പിക്കുന്നതിനുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുന്നുണ്ടെന്ന് റഷ്യൻ ഡെപ്യൂട്ടി യുഎൻ പ്രതിനിധി ദിമിത്രി പോളിയാൻസ്കി വെളിപ്പെടുത്തി. എന്നാൽ ഇത്രയേറെ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, റഷ്യൻ ദൗത്യസംഘം അതിന്റെ പ്രവർത്തനത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും പോളിയാൻസ്കി എടുത്ത് പറഞ്ഞു.

Dmitry Polyansky

യുക്രെയ്ൻ സംഘർഷത്തിന് മറുപടിയായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് നയതന്ത്ര പുറത്താക്കലുകളും നിയന്ത്രണങ്ങളും റഷ്യ നേരിട്ടിട്ടുണ്ട്. നയതന്ത്ര സംഘർഷങ്ങൾ റഷ്യൻ നയതന്ത്രജ്ഞർക്ക് ബാങ്കിംഗ് സേവനങ്ങൾ, വിമാനങ്ങൾ, വിസകൾ എന്നിവയിലേക്കുള്ള പരിമിതമായ പ്രവേശനം ഉൾപ്പെടെ കാര്യമായ നിയന്ത്രണങ്ങൾക്ക് കാരണമായിട്ടുണ്ട്. നിരവധി രാജ്യങ്ങൾ റഷ്യൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും ജീവനക്കാരുടെ എണ്ണം വെട്ടി കുറച്ചു.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള രാജ്യത്തിന്റെ ദൗത്യത്തിൽ ജോലി ചെയ്യുന്ന തങ്ങളുടെ നയതന്ത്രജ്ഞരോടുള്ള മോശം പെരുമാറ്റത്തിലേക്ക് റഷ്യയും ആവർത്തിച്ച് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. 2023-ൽ, റഷ്യൻ ഡെപ്യൂട്ടി യുഎൻ പ്രതിനിധി മരിയ സബോലോട്ട്സ്കായ, ആതിഥേയ രാജ്യവുമായുള്ള ബന്ധങ്ങൾക്കായുള്ള യുഎൻ കമ്മിറ്റിയോട്, മിഷന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നതിനായി അമേരിക്കൻ ഭരണകൂടം വർഷങ്ങളായി നടത്തുന്ന പ്രചാരണത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: ട്രംപിന്റെ മോഹം മനസ്സിലിരിക്കട്ടെ, ഗാസ പുനര്‍നിര്‍മ്മാണത്തിനായി ഈജിപ്തിന്റെ ‘സമഗ്ര’പദ്ധതി

അമേരിക്കയിലെ റഷ്യൻ നയതന്ത്രജ്ഞർ കാര്യമായ വെല്ലുവിളികൾ നേരിടുന്നുതായും, അതിൽ സ്പെഷ്യൽ സർവീസ് ഏജന്റുമാരുടെ നിരന്തരമായ മോശം സമീപനങ്ങളും എഫ്ബിഐ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളുടെ ഒരു പ്രവാഹവും ഉൾപ്പെടുന്നുവെന്നും സബോലോട്ട്സ്കായ വ്യക്തമാക്കിയിരുന്നു. കൂടാതെ, വിസ അനുമതിയിലെ കാലതാമസത്തെയും, സഞ്ചാര നിയന്ത്രണങ്ങളിലും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ശ്രദ്ധയെയും അവർ ക്ഷണിച്ചിരുന്നു.

Antonio Guterres

അതെ സമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ഉഭയകക്ഷി ആണവായുധ ഉടമ്പടി അടുത്ത വർഷം അവസാനിക്കാനിരിക്കെ അമേരിക്ക നിലപാട് മാറ്റിയാൽ ആണവായുധങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കയ്‌ക്കും റഷ്യയ്ക്കും കഴിയുമെന്നാണ് ദിമിത്രി പോളിയാൻസ്കി ടാസിനോട് അഭിപ്രായപ്പെട്ടിരിക്കുന്നത്.

അമേരിക്കയും റഷ്യയും തമ്മിലുള്ള വിദഗ്ദ്ധ ബന്ധങ്ങൾ യുഎൻ സുരക്ഷാ കൗൺസിൽ തലത്തിൽ അവസാനിച്ചിട്ടില്ലെന്നും, ആണവായുധങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. “ഇത്തരം ചർച്ചകളിൽ നിന്ന് ഞങ്ങൾ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. പക്ഷേ അവ അമേരിക്കയുമായുള്ള നമ്മുടെ സങ്കീർണ്ണമായ ബന്ധത്തിന്റെ മുഴുവൻ മേഖലകളെയും ഉൾക്കൊള്ളുന്നതാവണം, എന്നും പോളിയാൻസ്കി അഭിപ്രായപ്പെട്ടു. അമേരിക്കൻ താൽപ്പര്യമുള്ള വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു “തിരഞ്ഞെടുത്ത സമീപനമാണ്” അമേരിക്ക ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: റഷ്യയെ പ്രതിയാക്കണം! പാശ്ചാത്യ പിന്തുണയിൽ ഒരുങ്ങി യുക്രെയ്ൻ പ്ലാൻ, കയ്യോടെ പൊക്കി പുടിൻ

റഷ്യയുടെ ആശങ്കകൾ വേണ്ടത്ര പരിഹരിക്കുന്ന വിശാലമായ ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ റഷ്യ പ്രസക്തമായ നിയമ ചട്ടക്കൂട് പൊളിച്ചുമാറ്റാൻ തയ്യാറാണ് എന്നും പോളിയാൻസ്കി ഉറപ്പിച്ചു പറഞ്ഞു. അമേരിക്കയും റഷ്യയും തമ്മിലുള്ള ആയുധ നിയന്ത്രണ കരാറുകൾ പുനഃസ്ഥാപിക്കുന്നതിലെ വെല്ലുവിളികളാണ് ദിമിത്രി പോളിയാൻസ്കിയുടെ പ്രസ്താവനയിൽ പ്രകടമാകുന്നത്.

ആയുധ നിയന്ത്രണ കരാറായ പുതിയ START ഉടമ്പടി 2026 ഫെബ്രുവരി 5-ന് കാലഹരണപ്പെടും. പുതിയതിനായുള്ള ചർച്ചകൾ ഇതുവരെയും ഇരു രാജ്യങ്ങളും ആരംഭിച്ചിട്ടില്ല. ഡോണൾഡ് ട്രംപിന്റെ രണ്ടാം പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് വിദഗ്ധർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ടേമിലെ റഷ്യയുമായുള്ള സഹകരണത്തിലെ പരിമിതമായ പുരോഗതി ഈ വിശ്വാസത്തെ പിന്നോട്ടടിപ്പിക്കുന്നതായിരുന്നു. ഇരു രാജ്യങ്ങളുടെയും വഷളായ ഉഭയകക്ഷി ബന്ധത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അമേരിക്ക നിലപാടിൽ മാറ്റം വരുത്തേണ്ടത് നിർണായകമാണെന്ന് പോളിയാൻസ്കി അഭിപ്രായപ്പെട്ടു. നടപടികൾ നടപ്പിലാക്കുന്നതിൽ യുഎൻ ആസ്ഥാനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന അമേരിക്ക അതിന്റെ കടമകൾ അവഗണിക്കുന്നുവെന്നും റഷ്യ ആരോപിച്ചു.

വീഡിയോ കാണാം

Share Email
Top