ഹണിമൂണ്‍ കൊലപാതകം; ആഭരണങ്ങള്‍ കവരാന്‍ വന്നവരാണ് ഭർത്താവിനെ കൊന്നതെന്ന് മൊഴി

എന്നാല്‍ കൊലപാതകം ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി

ഹണിമൂണ്‍ കൊലപാതകം; ആഭരണങ്ങള്‍ കവരാന്‍ വന്നവരാണ് ഭർത്താവിനെ കൊന്നതെന്ന് മൊഴി
ഹണിമൂണ്‍ കൊലപാതകം; ആഭരണങ്ങള്‍ കവരാന്‍ വന്നവരാണ് ഭർത്താവിനെ കൊന്നതെന്ന് മൊഴി

മേഘാലയയില്‍ ഹണിമൂണ്‍ യാത്രക്കിടെ നവവരനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മൊഴി മാറ്റി പറഞ്ഞ് സോനം രഘുവന്‍ഷി. തന്റെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ എത്തിയ അക്രമി സംഘത്തെ ചെറുത്തപ്പോഴാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നാണ് സോനത്തിന്റെ പുതിയ മൊഴി.

എന്നാല്‍ കൊലപാതകം ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. യുപി പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്ന പ്രതികളെ മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് വാറണ്ടിനാണ് മേഘാലയ പൊലീസിന് കൈമാറിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി സോനം രഘുവന്‍ഷി കുറ്റം നിഷേധിച്ചു.

Also Read: ട്രെയിനിൽ ‘ടിടിഇ’ ആയി തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

തനിക്ക് മയക്കുമരുന്ന് നല്‍കി ആരോ യുപിയിലെ ഗാസിയാബാദില്‍ എത്തിച്ചെന്നും മറ്റൊന്നും തനിക്ക് ഓര്‍മയില്ലെന്നാണ് സോനം പറയുന്നത്. എന്നാല്‍ സോനത്തിന്റേയും കാമുകന്റെയും പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷവും മുമ്പും വാടക കൊലയാളികളുമായി സോനം ഫോണില്‍ സംസാരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

ഷില്ലോങില്‍ നിന്ന് സോനം പോയത് ഗുവാഹത്തിയിലേക്കാണ്. അവിടെ എത്തിയ ശേഷവും കാമുകന്‍ രാജ് കുശ്വാഹയുമായി ഫോണില്‍ സംസാരിച്ചു. അതേസമയം സോനം അങ്ങനെ ചെയ്യില്ലെന്നും പൊലീസ് ചുമത്തിയത് കള്ളക്കേസെന്നുമാണ് പ്രതികളും കുടുംബം ആരോപിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയതത് സോനമാണെന്നും, മണിക്കൂറുകളോളം സോനം കാമുകനുമായി ഫോണില്‍ സംസാരിച്ചത് തന്നെ ഇതിന്റെ തെളിവാണെന്നും രഘുവന്‍ഷിയുടെ കുടുംബവും ആരോപിച്ചു.

Share Email
Top