പുതിയ ലോഗോയിൽ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി; ‘ആൽഫ’ ഡിസംബർ രണ്ടിനെത്തുന്നു!

ഹോണ്ടയുടെ രാജസ്ഥാൻ പ്ലാന്റിൽ നിർമ്മിക്കുന്ന ഈ വാഹനം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായും ഇവിടെ നിന്നായിരിക്കും ഉത്പാദിപ്പിക്കുക

പുതിയ ലോഗോയിൽ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി; ‘ആൽഫ’ ഡിസംബർ രണ്ടിനെത്തുന്നു!
പുതിയ ലോഗോയിൽ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി; ‘ആൽഫ’ ഡിസംബർ രണ്ടിനെത്തുന്നു!

ഇന്ത്യൻ വാഹനവിപണിയിലെ ഇലക്ട്രിക് മുന്നേറ്റത്തിന് കരുത്തേകാൻ പ്രമുഖ ജാപ്പനീസ് ബ്രാൻഡായ ഹോണ്ട തങ്ങളുടെ ആദ്യ ഇവി മോഡൽ അവതരിപ്പിക്കുന്നു. ‘ഹോണ്ട ആൽഫ’ എന്ന് പേരിട്ടിരിക്കുന്ന ഈ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി ഡിസംബർ രണ്ടിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഹോണ്ടയുടെ രാജസ്ഥാൻ പ്ലാന്റിൽ നിർമ്മിക്കുന്ന ഈ വാഹനം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായും ഇവിടെ നിന്നായിരിക്കും ഉത്പാദിപ്പിക്കുക. ഹോണ്ടയുടെ പുതിയ ‘H’ ലോഗോയോടെ ഇന്ത്യയിലെത്തുന്ന ആദ്യ വാഹനം കൂടിയായിരിക്കും ആൽഫ.

സാങ്കേതിക വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 65 kWh, 75 kWh ശേഷിയുള്ള രണ്ട് LFP ബാറ്ററി ഓപ്ഷനുകളിൽ വാഹനം പ്രതീക്ഷിക്കാം. സിംഗിൾ-മോട്ടോർ ഫ്രണ്ട്-വീൽ-ഡ്രൈവ് ലേഔട്ടിലായിരിക്കും തുടക്കത്തിൽ മോഡൽ എത്തുക. മുന്നിൽ പ്രകാശിക്കുന്ന പുതിയ ലോഗോയും ചാർജിങ് പോർട്ടും ഉൾപ്പെടുന്ന വേറിട്ട എംപിവി മോഡൽ ഡിസൈനായിരിക്കും ആൽഫ കോൺസെപ്റ്റിന് സമാനമായി വാഹനത്തിന് ഉണ്ടാകുക.

Also Read: ഫുൾ ടാങ്കിൽ 1100 കി.മീ ഓടും! ജെഎസ്‌ഡബ്ല്യുവിന്റെ ‘കോംപാറ്റ്’ എസ്‌യുവി ഡിസംബർ 4-ന് വിപണിയിലേക്ക്

ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ ഇതൊരു നിർണായക മോഡലായിരിക്കും. അതുകൊണ്ട് തന്നെയാണ് പുതിയ വാഹനത്തിന്റെ ആഗോള അരങ്ങേറ്റത്തിനായി കമ്പനി ഇന്ത്യയെ തന്നെ തിരഞ്ഞെടുത്തത്. വിപണിയിലെത്തുമ്പോൾ മഹീന്ദ്ര ബി.ഇ 6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ സിയറ ഇവി, മാരുതി ഇ വിറ്റാര, ടൊയോട്ട എബെല്ല തുടങ്ങിയ പ്രമുഖ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവികളോടായിരിക്കും ഹോണ്ട ആൽഫ ഏറ്റുമുട്ടുക.

Share Email
Top