വലിയ ടച്ച്‌സ്‌ക്രീനും സ്മാർട്ട് ഫീച്ചറുകളുമായി ഹോണ്ട 0 ആൽഫ ഇവി; ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്!

2026 മാർച്ച് മുതൽ ഹോണ്ട ഇന്ത്യയിൽ ഈ മോഡൽ പരീക്ഷിച്ചുവരികയാണ്, 2027 ന്റെ തുടക്കത്തിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു

വലിയ ടച്ച്‌സ്‌ക്രീനും സ്മാർട്ട് ഫീച്ചറുകളുമായി ഹോണ്ട 0 ആൽഫ ഇവി; ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്!
വലിയ ടച്ച്‌സ്‌ക്രീനും സ്മാർട്ട് ഫീച്ചറുകളുമായി ഹോണ്ട 0 ആൽഫ ഇവി; ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്!

ഹോണ്ട തങ്ങളുടെ വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് എസ്‌യുവിയായ ‘0 ആൽഫ ഇവി’യുടെ പരീക്ഷണ ഓട്ടങ്ങൾ ഇന്ത്യയിലെ റോഡുകളിൽ സജീവമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ, പരീക്ഷണ ഓട്ടത്തിനിടയിൽ ക്യാമറയിൽ കുടുങ്ങിയ കാറിന്റെ ഏറ്റവും പുതിയ ‘സ്പൈ ചിത്രങ്ങൾ’ വാഹനത്തിന്റെ ഇന്റീരിയർ സവിശേഷതകൾ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്. 2026 മാർച്ച് മുതൽ ഹോണ്ട ഇന്ത്യയിൽ ഈ മോഡൽ പരീക്ഷിച്ചുവരികയാണ്, 2027 ന്റെ തുടക്കത്തിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു.

പുറത്തുവന്ന സ്പൈ ചിത്രങ്ങൾ പ്രകാരം തികച്ചും ഫ്യൂച്ചറിസ്റ്റിക് ആയ, സാങ്കേതികവിദ്യയ്ക്ക് മുൻഗണന നൽകുന്ന ഒരു ക്യാബിൻ ലേഔട്ടാണ് കാറിനുള്ളത്. ഡാഷ്‌ബോർഡിന് മധ്യത്തിലായി ലംബമായി സ്ഥാപിച്ചിരിക്കുന്ന വലിയൊരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലെ പ്രധാന ആകർഷണം. 3-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലിന് പിന്നിലായി ഒരു ചെറിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ ഒരുക്കിയിട്ടുണ്ട്. ഇവികളിലെ പ്രധാന ഫീച്ചറായ റീജനറേറ്റീവ് ബ്രേക്കിംഗ് നിയന്ത്രിക്കുന്നതിനുള്ള പാഡിൽ ഷിഫ്റ്ററുകളും സ്റ്റിയറിംഗിലുണ്ട്. എല്ലാ ഫീച്ചറുകളും ടച്ച്‌സ്‌ക്രീനിലേക്ക് മാറ്റാതെ, ക്ലൈമറ്റ് കൺട്രോൾ, സീറ്റ് വെന്റിലേഷൻ എന്നിവയ്ക്കായി സെന്റർ കൺസോളിൽ ഭൗതിക ബട്ടണുകൾ ഹോണ്ട നിലനിർത്തിയിട്ടുണ്ട്. ഇത് ഡ്രൈവിംഗിനിടയിൽ ഉപയോഗിക്കാൻ ഏറെ എളുപ്പമാണ്. ഡാഷ്‌ബോർഡിന് ഒരു തരം ‘സ്കൂപ്പ്ഡ് ഡിസൈൻ’ ആണ് നൽകിയിരിക്കുന്നത്. പ്രോട്ടോടൈപ്പ് മോഡലായതിനാൽ പ്രൊഡക്ഷൻ പതിപ്പിൽ ഇതിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം.

Also Read: ചെരുപ്പൊന്നും ധരിക്കില്ല..! ബഹുമാനം കൊണ്ടാണോ, അതോ ട്രംപിനോടുള്ള പേടിയോ..? എഫ്-22 യുദ്ധവിമാന രഹസ്യം

ഹോണ്ട നിലവിൽ ഇന്ത്യയിൽ പിന്തുടരുന്ന ഡിസൈൻ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 0 ആൽഫ ഇവി. ചതുരാകൃതിയിലുള്ള മുൻഭാഗവും അതിനോട് ചേർന്ന ഹെഡ്‌ലാമ്പുകളും കട്ടിയുള്ള ബമ്പറുകളും കാറിന് പരുക്കൻ ലുക്ക് നൽകുന്നു. വശങ്ങളിൽ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും, പിന്നിൽ നേരായ ടെയിൽഗേറ്റും ഒപ്പം മെലിഞ്ഞ ലംബമായ ടെയിൽ ലാമ്പുകളും ഇതിന്റെ സവിശേഷതയാണ്. എഞ്ചിൻ, ബാറ്ററി സ്പെസിഫിക്കേഷനുകൾ ഹോണ്ട ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, പ്രമുഖ ബാറ്ററി നിർമ്മാതാക്കളായ CATL-ന്റെ ഇന്തോനേഷ്യൻ പ്ലാന്റിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ബാറ്ററി പാക്കുകളാവും 0 ആൽഫ ഇവിയിൽ ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ റേഞ്ച് വിവരങ്ങൾ വൈകാതെ പുറത്തുവരും. ഇന്ത്യയിൽ അതിവേഗം വളരുന്ന മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി സെഗ്‌മെന്റിലേക്കാണ് ഹോണ്ട 0 ആൽഫ എത്തുന്നത്. അതുകൊണ്ട് തന്നെ വിപണിയിൽ കടുത്ത മത്സരമാകും ഈ മോഡൽ നേരിടേണ്ടി വരിക.

Share Email
Top