ഹോമിയോ ഫാർമസിസ്റ്റ് ഒഴിവ്; മാർച്ച് 7-ന് ജോബ് ഇന്റർവ്യൂവും

ഹോമിയോപ്പതി മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമാണ്

ഹോമിയോ ഫാർമസിസ്റ്റ് ഒഴിവ്; മാർച്ച് 7-ന് ജോബ് ഇന്റർവ്യൂവും
ഹോമിയോ ഫാർമസിസ്റ്റ് ഒഴിവ്; മാർച്ച് 7-ന് ജോബ് ഇന്റർവ്യൂവും

ലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എൻ.സി.പി (NCP), സി.സി.പി (CCP) യോഗ്യതയുള്ള 45 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താൽപ്പര്യമുള്ളവർ മാർച്ച് 7-ന് രാവിലെ 10.30-ന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഹോമിയോപ്പതി മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമാണ്.

Also Read: കേരള ഡിജിറ്റൽ സർവകലാശാലയിൽ എഐ ഡെവലപ്പർ ഒഴിവ്; വാക്ക്-ഇൻ ഇന്റർവ്യൂ നാളെ

അതേ ദിവസം തന്നെ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ വിപുലമായ മറ്റൊരു ജോബ് ഡ്രൈവും സംഘടിപ്പിക്കുന്നുണ്ട്. ഐ.സി.ഇ.ടി പബ്ലിക് സ്‌കൂൾ, ടാലി അസസ്‌മെന്റ് സെന്റർ, സൈബക്‌സ് ടെക്നോളജി, എൽ.ഐ.സി ഓഫ് ഇന്ത്യ എന്നീ നാല് പ്രമുഖ സ്ഥാപനങ്ങളിലായി 250-ലധികം ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി മുതൽ ബി.എഡ്, എം.കോം, ടാലി തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർക്ക് വരെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മാർച്ച് 7 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടക്കുന്നത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷൻ വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ഫോട്ടോ, ആധാർ കാർഡ് പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റെസ്യൂമെയുടെ 8 കോപ്പികൾ എന്നിവ സഹിതം രാവിലെ 10-ന് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0483-2734737, 8078428570 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share Email
Top