നിറം വയ്ക്കാന്‍ വീട്ടിലുണ്ടാക്കാം ആയുര്‍വേദ ഫേസ്പായ്ക്ക്‌

നിറം വയ്ക്കാന്‍ വീട്ടിലുണ്ടാക്കാം ആയുര്‍വേദ ഫേസ്പായ്ക്ക്‌

യുര്‍വേദം പൊതുവേ വിശ്വാസയോഗ്യമായ ശാസ്ത്രശാഖയാണ് എന്നു പറയാം. ദോഷങ്ങള്‍ വരുത്താത്ത ഒന്നാണിത്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇതില്‍ മരുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്കുമെല്ലാം മരുന്ന് നല്‍കുന്ന ഒന്നാണ് ഇത്. ആയുര്‍വേദം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒന്നായതിനാല്‍ തന്നെ ലോകമെമ്പാടും ഇതിന്റെ പ്രസിദ്ധി കൂടി വരികയുമാണ്. ആയുര്‍വേദത്തിലെ പല മരുന്നുകളും നാച്വറല്‍ മരുന്നുകള്‍ തന്നെയാണ്. മരുന്ന് ഗുണമുള്ള സസ്യങ്ങളില്‍ നിന്നാണ് പലപ്പോഴും ആയുര്‍വേദ മരുന്നുകള്‍ക്കായുള്ള കൂട്ടുകള്‍ തയ്യാറാക്കുന്നത്. ഇതിനാല്‍ തന്നെ യാതൊരു പാര്‍ശ്വഫലങ്ങളും ഇവയ്ക്കുണ്ടാകുന്നുമില്ല. മാത്രമല്ല, പല മരുന്നുകൂട്ടുകളും ഒരുമിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്നവയായതിനാല്‍ ഗുണങ്ങള്‍ കൂടുകയും ചെയ്യുന്നു.

ഇതിന് മൂന്ന് ചേരുവകള്‍ വേണം. കൊട്ടം, ഇരട്ടി മധുരം, രക്തചന്ദനം എന്നിവയാണ് ഇത്. കൊട്ടം ആയുര്‍വേദ മരുന്നാണ്. ഇത് ഒരു മരത്തിന്റെ ഭാഗമാണ്. കൊട്ടംചുക്കാദി ഓയില്‍ പോലുളളവയില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ശരീരത്തിലെ വേദനകള്‍ക്കും വീക്കത്തിനുമെല്ലാം മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്. രക്തപ്രവാഹം ശക്തിപ്പെടുത്താനും വേദന കുറയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഇത് ചര്‍മത്തിനും ഏറെ നല്ലതാണ്. മുഖക്കുരുവിനും ചര്‍മത്തിലെ പാടുകള്‍ക്കും ഗുണം നല്‍കുന്ന ഇത് നിറം വര്‍ദ്ധിയ്ക്കാനും നല്ലതാണ്.

രക്തചന്ദനം പല ചര്‍മപ്രശ്‌നങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചര്‍മ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യത്തിനുമെല്ലാം സഹായിക്കുന്ന പ്രധാനപ്പെട്ടൊരു മരുന്നാണ് രക്തചന്ദനം. പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഇത്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ചുവന്ന നിറത്തിലെ ചന്ദനമരം. ചന്ദനമരത്തിന്റെ സ്വാഭാവിക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. ദിവസവും രക്തചന്ദനം മുഖത്തു പുരട്ടുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും. മുഖത്തെ പിഗ്മെന്റേഷനും കറുത്ത പാടുകള്‍ക്കുമെല്ലാം ഇതേറെ നല്ലൊരു പരിഹാരമാണ്. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണ് രക്തചന്ദനം. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണമാണ് ചര്‍മം അയഞ്ഞു തൂങ്ങാതെ സൂക്ഷിയ്ക്കുന്നത്. ഇതു വഴി ചര്‍മത്തിന് ചെറുപ്പവും നല്‍കാം. എണ്ണമയം കൂടുതലുള്ള ചര്‍മത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് രക്തചന്ദനം. ചര്‍മം ഉല്‍പാദിപ്പിയ്ക്കുന്ന അമിതമായ എണ്ണ നിയന്ത്രിച്ചു നിര്‍ത്തി മുഖക്കുരു പോലുളള പ്രശ്‌നങ്ങളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്.

ഇരട്ടി മധുരവും പല ചര്‍മപ്രശ്‌നങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ്. ലിക്കോറൈസ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. ഒരു വൃക്ഷത്തിന്റെ ഭാഗം തന്നെയാണിത്. മുഖത്തിന് നിറം നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതു തടയാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതു വഴി മുഖത്തിന് പ്രായാധിക്യം തോന്നുന്നതു തടയാനുള്ള വഴി കൂടിയാണിത്. ചുളിവുകളും പാടുകളുമെല്ലാം നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. പിഗ്മെന്റുകളുടെ നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇരട്ടി മധുരവും പല ചര്‍മപ്രശ്‌നങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ്. ഒരു വൃക്ഷത്തിന്റെ ഭാഗം തന്നെയാണിത്. മുഖത്തിന് നിറം നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതു തടയാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതു വഴി മുഖത്തിന് പ്രായാധിക്യം തോന്നുന്നതു തടയാനും സഹായിക്കും.

Top