ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ 4 താലൂക്കുകളില്‍ 13ന് അവധി

കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ 4 താലൂക്കുകളില്‍ 13ന് അവധി
ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ 4 താലൂക്കുകളില്‍ 13ന് അവധി

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.

അതെസമയം, സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അവലോകനയോഗം ചേര്‍ന്നു. കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്‌നാട് കര്‍ണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടനവധി ഭക്തരാണ് ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

Share Email
Top