ഹോളി ആഘോഷം; തെലങ്കാനയിൽ കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും പിടികൂടി

തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്

ഹോളി ആഘോഷം; തെലങ്കാനയിൽ കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും പിടികൂടി
ഹോളി ആഘോഷം; തെലങ്കാനയിൽ കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും പിടികൂടി

ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ പിടിയിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

സംഭവത്തിൽ കഞ്ചാവ് കലർത്തിയ 100 കുൽഫി, 72 ബർഫികൾ, കഞ്ചാവ് ബോളുകൾ, ഐസ്ക്രീമുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. സത്യ നാരായണ സിം​ഗിൻ്റെ ഐസ്ക്രീം കടയിലൂടെയായിരുന്നു വില്പന നടത്തിയത്. നിരോധിത ലഹരി പദാർത്ഥങ്ങൾ കുട്ടികൾക്ക് ഉൾപ്പടെ വിതരണം ചെയ്തുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Share Email
Top