കുറ്റം പറയാൻ വരട്ടെ..! ഫ്ലൈറ്റ് മൂഡ് ഇട്ട് ഫോൺ ചാർജ് ചെയ്യുന്നവർ സൂപ്പറാ, ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ചെറിയ തോതിലുള്ള ചൂട് കുറയ്ക്കുന്നത് പോലും ആവർത്തിച്ചുള്ള ചാർജ് സൈക്ലുകളിൽ ബാറ്ററിയുടെ തേയ്മാനം ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു

കുറ്റം പറയാൻ വരട്ടെ..! ഫ്ലൈറ്റ് മൂഡ് ഇട്ട് ഫോൺ ചാർജ് ചെയ്യുന്നവർ സൂപ്പറാ, ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും
കുറ്റം പറയാൻ വരട്ടെ..! ഫ്ലൈറ്റ് മൂഡ് ഇട്ട് ഫോൺ ചാർജ് ചെയ്യുന്നവർ സൂപ്പറാ, ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മ്മളിൽ പലരും ഫോൺ പെട്ടെന്ന് ചാർജ് കയറാൻ വേണ്ടി എയർപ്ലെയിൻ മോഡ് (Airplane Mode) ഇടാറുണ്ട്. എന്നാൽ ഇത് ഫോണിന്റെ ചാർജ് വേഗത്തിലാക്കുക മാത്രമല്ല, നിങ്ങളുടെ ഫോൺ ബാറ്ററിയുടെ ആയുസ്സ് കൂട്ടാൻ ഏറെ സഹായിക്കുമെന്ന യാഥാർത്ഥ്യം എത്രപേർക്കറിയാം? സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ശാസ്ത്രീയ സത്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫോൺ ചാർജ് ചെയ്യുമ്പോൾ എയർപ്ലെയിൻ മോഡ് ഓണാക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏറെ കൗതുകകരമാണ്.

എയർപ്ലെയിൻ മോഡ് ഓണാക്കുമ്പോൾ ഫോണിലെ എല്ലാ വയർലെസ് പ്രവർത്തനങ്ങളും അതായത് സെല്ലുലാർ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ പൂർണ്ണമായി ഓഫാകുന്നു. ടവറുകൾക്കായി സിഗ്നൽ തിരയുന്നതും ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ സിങ്ക് ചെയ്യുന്നതുമെല്ലാം ഇതിലൂടെ നിലയ്ക്കുന്നു. സ്ലാഷ്‌ഗിയറും സിനെറ്റും നടത്തിയ പരിശോധനകളിൽ എയർപ്ലെയിൻ മോഡിലിട്ട് ചാർജ് ചെയ്യുമ്പോൾ 4 മുതൽ 11 മിനിറ്റ് വരെ വേഗത്തിൽ ചാർജ് കയറുമെന്ന് തെളിഞ്ഞിട്ടുണ്ട്. നെറ്റ്‌വർക്കുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ സിഗ്നലിനായി സെല്ലുലാർ റേഡിയോ എടുക്കുന്ന വലിയ തോതിലുള്ള പവർ ഡ്രെയിൻ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു.

ALSO READ;ലോക തലവന്മാർക്ക് പോലും ആരാധന..! ഒരിക്കലും നടക്കരുതെന്ന് ആഗ്രഹിക്കുന്ന, എന്നാൽ അമേരിക്കൻ പൈലറ്റുമാർ പേടിയോടെ പരിശീലിക്കുന്ന ആ ദൗത്യം

ചാർജിംഗ് വേഗത കൂടുന്നതിനേക്കാൾ ഉപരിയായി ബാറ്ററിയുടെ ദീർഘകാല ആരോഗ്യത്തിനാണ് ഇത് ഏറെ ഗുണകരമാകുന്നത്. ലിഥിയം-അയൺ ബാറ്ററികളുടെ ഏറ്റവും വലിയ ശത്രുവാണ് ചൂട്. എസിഎസ് ഒമേഗയുടെ (ACS Omega) പഠനപ്രകാരം ഉയർന്ന താപനിലയിൽ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ്സ് വേഗത്തിൽ കുറയ്ക്കാൻ കാരണമാകുന്നു. എന്നാൽ എയർപ്ലെയിൻ മോഡിലിട്ട് ചാർജ് ചെയ്യുമ്പോൾ ഫോൺ കൂടുതൽ തണുത്ത അവസ്ഥയിൽ തുടരുകയും, ഇത് ബാറ്ററിയുടെ ദീർഘകാല ശേഷി സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചെറിയ തോതിലുള്ള ചൂട് കുറയ്ക്കുന്നത് പോലും ആവർത്തിച്ചുള്ള ചാർജ് സൈക്ലുകളിൽ ബാറ്ററിയുടെ തേയ്മാനം ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ എയർപ്ലെയിൻ മോഡ് എന്നത് വെറുമൊരു ചാർജിംഗ് സ്പീഡ് കൂട്ടാനുള്ള മാർഗ്ഗം മാത്രമല്ല, നിങ്ങളുടെ ഫോൺ ബാറ്ററിയുടെ ആയുസ്സ് നീട്ടിനൽകുന്ന ഒരു മികച്ച ശീലം കൂടിയാണെന്ന് തിരിച്ചറിയാം.

Share Email
Top