ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് ചെന്നൈയിൽ തുടക്കം

ഗ്രൂപ്പ് മത്സരങ്ങളും തുടർന്ന് ഫൈനൽ മത്സരവുമാണ് ഉണ്ടാവുക

ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് ചെന്നൈയിൽ തുടക്കം
ഹോക്കി ഇന്ത്യ മാസ്റ്റേഴ്സ് കപ്പിന് ചെന്നൈയിൽ തുടക്കം

മിഴ്‌നാട് ഹോക്കി യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന ഹോക്കി ഇന്ത്യ മാസ്റ്റേഴ്‌സ് കപ്പിന് ഇന്നലെ തുടക്കമായി. ചെന്നൈയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ 40 വയസ്സിന് മേലെയുള്ള പുരുഷ കളിക്കാരും 35 വയസ്സിനു മേലെയുള്ള സ്ത്രീ ഹോക്കി താരങ്ങളുമാണ് പങ്കെടുക്കുന്നത്. പന്ത്രണ്ട് പുരുഷ ടീമുകളും എട്ട് വനിതാ ടീമുകളും ആണ് ടൂർണമെന്റിൽ കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് മത്സരങ്ങളും തുടർന്ന് ഫൈനൽ മത്സരവുമാണ് ഉണ്ടാവുക.

Also Read: തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും ബ്രസീലിയന്‍ ക്ലബ്ബ് ബോട്ടഫോഗോയും കൈകോര്‍ക്കുന്നു

ഉദ്‌ഘാടന മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ കേരള ഹോക്കി ടീമിനെ കർണാടക 7-0ന് പരാജയപ്പെടുത്തി. അതേസമയം മഹാരാഷ്ട്രയോടൊപ്പം 5-0ന് ഹിമാചൽ പ്രദേശും തോൽവി ഏറ്റു വാങ്ങി. പുരുഷ വിഭാഗത്തിൽ പഞ്ചാബ് ടീം 3-2ന് പുതുച്ചേരിയുമായി ജയിച്ചു. കേരളം ടീമിനെ 8–0ത്തിന് എന്ന നിലയിൽ തമിഴ്‌നാടും പരാജയപ്പെടുത്തി.

വനിതാ വിഭാഗത്തിൽ ഒഡീഷ, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, കേരളം എന്നി എട്ട് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഈ മാസം 27 നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ.

Share Email
Top