ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ച് കായലിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ

കുടുംബം പോലീസിൽ പരാതി നൽകിയതോടെ ഗുരുമൂർത്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ച് കായലിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ച് കായലിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ

ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് കായലിൽ തള്ളിയ മുൻ സൈനികൻ ഹൈദരാബാദിൽ പിടിയിലായി. ഹൈദരാബാദിലെ മീർപേട്ടിലുള്ള ജില്ലേലഗുഡയിലാണ് നാടിനെ നടുക്കിയ ക്രൂരത. സംഭവത്തിൽ ആന്ധ്രയിലെ പ്രകാശം സ്വദേശി ഗുരുമൂർത്തിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുമൂർത്തിയുടെ ഭാര്യ വെങ്കട മാധവിയെ കാണാനില്ലായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകിയതോടെ ഗുരുമൂർത്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ശുചിമുറിയിൽ വച്ചാണ് കൊല നടത്തിയതെന്നും മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്രഷർ കുക്കറിൽ പാകം ചെയ്ത് തൊട്ടടുത്ത കായലിൽ തള്ളി എന്നുമാണ് ഗുരുമൂർത്തി കുറ്റസമ്മതം നടത്തിയത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇക്കാര്യങ്ങൾ പരിശോധിച്ച് വരുന്നതായി അറിയിച്ചു

Share Email
Top