കൊച്ചി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. നരേന്ദ്ര മോദിയുടെ പരാമര്‍ശം മുസ്ലിങ്ങള്‍ക്കെതിരെയല്ല. വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് എല്ലാവര്‍ക്കുമുള്ളതാണ്, ഒരു വിഭാഗത്തിനുള്ളതല്ല. മണിപ്പൂരിലെ ജനങ്ങള്‍ നരേന്ദ്ര മോദിക്കായി വോട്ട് ചെയ്തു. രാജ്യത്തിന്റെ ഭാവി ബിജെപിയിലാണ്. കേന്ദ്രത്തില്‍ നിന്ന് വാങ്ങാനല്ല, രാജ്യത്തിന് നല്‍കാന്‍ കേരളം ശ്രമിക്കണം. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു.