കൊച്ചി: കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് ലക്ഷ്യമിട്ടുള്ള ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് കുസാറ്റിൽ നടക്കും. ജനുവരി 14,15 തീയതികളിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ജനുവരി 14ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി ചേർന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ഗവേഷണ മികവ് വളർത്തൽ, അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാൻ നവീനമാർഗം ആവിഷ്‌കരിക്കൽ, ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിന് സംസ്ഥാനതലത്തിൽ സ്വീകരിക്കേണ്ട നടപടി എന്നിവ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ചർച്ച ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് യുവാവ്
അതേസമയം സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി തൊഴിൽസാധ്യത മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പര്യവേക്ഷണവും കോൺക്ലേവിൻ്റെ ഭാഗമായി നടക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മുൻനിര സർവകലാശാലകളിൽ നിന്ന് അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.