സാധാരണക്കാരുടെ വീട്ടിൽ വരുന്ന കറന്റ് ബിൽ കണ്ടാൽ ആരുടേയും ചങ്ക് ഒന്നിടിക്കും, ഇത്തരത്തിൽ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് കെ.എസ്.ഇ.ബി. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്.
എന്നാൽ, രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്കിൽ കുറിച്ചു. വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്നും കെ.എസ്.ഇ.ബി ഫേസ്ബുക്കിൽ കുറിച്ചു.
Also Read : മൊണാലിസ കോഴിക്കോടെത്തി;വാലന്റൈൻ സമ്മാനമായി മാലയണിച്ച് ബോച്ചെ
കെ.എസ്.ഇ.ബി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാം. വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്. എന്നാൽ, രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും.
Also Read : പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാം…
അൽപ്പം ജാഗ്രത! അധിക ലാഭം!!