എറണാകുളം നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടം; ജാഗ്രത വേണമെന്ന് ഹൈക്കോടതി

നടപടി റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും അലക്ഷ്യ ഡ്രൈവിംഗ് നടത്തി രക്ഷപ്പെടാമെന്ന ചിന്താഗതി അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

എറണാകുളം നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടം; ജാഗ്രത വേണമെന്ന് ഹൈക്കോടതി
എറണാകുളം നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടം; ജാഗ്രത വേണമെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ മൂന്നു മാസത്തിനിടയില്‍ മാത്രം 5618 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മല്‍സരയോട്ടത്തിനിടെ അപകടമുണ്ടായതടക്കമുള്ള കേസുകളെ പറ്റിയുള്ള വിവരമാണ് കൈമാറിയത്. ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ 167 കേസുകള്‍ എടുത്തു. അലക്ഷ്യമായ ഡ്രൈവിംഗിനെതിരേ സ്ഥിരമായ ജാഗ്രത വേണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

Also Read: ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം: നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി തദ്ദേശവകുപ്പ്

നടപടി റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും അലക്ഷ്യ ഡ്രൈവിംഗ് നടത്തി രക്ഷപ്പെടാമെന്ന ചിന്താഗതി അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. അതേ സമയം, കേസില്‍പ്പെട്ട പല ഡ്രൈവര്‍മാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Share Email
Top